Categories

Headlines

പ്രവീണ്‍ വധക്കേസ്: ഷാജിയുടെ ജാമ്യാപേക്ഷ തള്ളി

ന്യൂദല്‍ഹി: പ്രവീണ്‍ വധക്കേസിലെ പ്രതി മുന്‍ ഡി.വൈ.എസ്.പി ആര്‍.ഷാജിയുടെ ജാമ്യാപേക്ഷ സുപ്രീം കോടതി തള്ളി. പ്രഥമദൃഷ്ട്യാ കേസില്‍ ജാമ്യം നല്‍കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

പ്രവീണ്‍ വധക്കേസില്‍ ഷാജി സമര്‍പ്പിച്ച പ്രത്യേകാനുമതി ഹരജിയിന്‍മേല്‍ കോടതി ഷാജിക്ക് ജാമ്യം നല്‍കിയിരുന്നു. സര്‍ക്കാര്‍ അഭിഭാഷകന്‍ ഹാജരാവാതിരുന്നതിനെ തുടര്‍ന്നായിരുന്നു ഷാജിക്ക് ജാമ്യം നല്‍കിയത്. എന്നാല്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് സര്‍ക്കാര്‍ വീണ്ടും കോടതിയെ സമീപിച്ചതിനെ തുടര്‍ന്ന് ജാമ്യം റദ്ദാക്കുകയായിരുന്നു.

ഷാജിയുടെ ജീവപര്യന്തം വധശിക്ഷയാക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ അപ്പീല്‍ നല്‍കിയിരിക്കുകയാണ്. ഒരു വര്‍ഷത്തിനുള്ളില്‍ അപ്പീലില്‍ തീര്‍പ്പുണ്ടായില്ലെങ്കില്‍ ഷാജിക്ക് വീണ്ടും ജാമ്യാപേക്ഷ നല്‍കാവുന്നതാണെന്നും കോടതി അറിയിച്ചു. ഈ കാലാവധി 6 മാസമായി കുറയ്ക്കാന്‍ ഷാജിയുടെ അഭിഭാഷകന്‍ ആവശ്യപ്പെട്ടിരുന്നു.എന്നാല്‍ ഈ ഘട്ടത്തില്‍ ഷാജിക്ക് ജാമ്യം അനുവദിക്കാനാവില്ലെന്നും കോടതി പറഞ്ഞു.

പ്രവീണ്‍ വധക്കേസ്
2005 ഫെബ്രുവരി 15 നാണ് കേസിനാസ്പദമായ സംഭവം ഉണ്ടായത്. സ്വകാര്യബസിലെ ജീവനക്കാരനായ പ്രവീണിനെ തന്റെ ഭാര്യയുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ ഷാജി ആസൂത്രിതമായി കൊലപ്പെടുത്തുകയായിരുന്നു. മലപ്പുറം മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഡിവൈ.എസ്.പിയായിരുന്നു ആര്‍. ഷാജി, ഷാജിയുടെ ബന്ധു ബിനുവാണ് കൊലപാതകത്തിന് സഹായിച്ചത്.

ദൃക്‌സാക്ഷികള്‍ ആരുമില്ലാതിരുന്ന കേസില്‍ ശാസ്ത്രീയ സാഹചര്യത്തെളിവുകളുടെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം. 2005 ഫെബ്രുവരി 16 ന് കുമരകത്തിനു സമീപം ചീപ്പുങ്കല്‍ പാലത്തിനടിയില്‍ വെട്ടിമാററപ്പെട്ട നിലയില്‍ രണ്ട് കാലുകള്‍ കണ്ടെത്തിയതാണ് തുടക്കം. മകനെ കാണാനില്ലെന്ന പരാതിയുമായി പ്രവീണിന്റെ പിതാവായ മേവക്കാട്ട് വീട്ടില്‍ പവിത്രന്‍ ഏററുമാനൂര്‍ പോലീസ് സ്‌ററേഷനിലെത്തി. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ സൂക്ഷിച്ചിരുന്ന കാലുകള്‍ പവിത്രന്‍ തിരിച്ചറിഞ്ഞതോടെ കൊല്ലപ്പെട്ടത് പ്രവീണാണെന്ന് തെളിയുകയായിരുന്നു. കൊച്ചി നേവല്‍ ബേസിനു സമീപം പ്ലാസ്‌ററിക് ചാക്കില്‍ പൊതിഞ്ഞനിലയില്‍ അറുത്തുമാററിയ തല പിന്നീട് കണ്ടെടുക്കുകയായിരുന്നു.

ഷാജിയുടെ ബസിലെ ജീവനക്കാരനായിരുന്നു പ്രവീണ്‍. കൊലപാതകം നടത്താന്‍ ബന്ധുവായ ബിനുവിനെയും വാടകക്കൊലയാളികളെയും ഷാജി കൂടെക്കൂട്ടിയിരുന്നു. ബിനു രഹസ്യമായി പ്രവീണിനെ കൂട്ടിക്കൊണ്ടുപോയാണ് കൊല നടത്തിയത്. 2006 ജനുവരി മൂന്നിനാണ് കീഴ്‌ക്കോടതി ഒന്നാം പ്രതി ഷാജിക്കും രണ്ടാം പ്രതി ബിനുവിനും ജീവപര്യന്തം ശിക്ഷ വിധിച്ചത്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.