Administrator
Administrator
പ്ര­വാ­ച­കന്‍ പോ­ളി­ന് ‘സ­ഡന്‍ ഡെ­ത്ത്’?
Administrator
Friday 9th July 2010 8:02am

സരി­ത കെ വേണു

ഇ­തുവ­രെ അ­ക്വേ­റി­യ­ത്തില്‍ സ­സു­ഖം ക­ഴി­ഞ്ഞി­രുന്ന പ്ര­വാ­ച­ക നീ­രാ­ളി പോ­ള്‍ കാ­ര്യ­ങ്ങള്‍ ഇങ്ങ­നെ കുഴ­ഞ്ഞു മ­റി­യു­മെ­ന്നു ക­രു­തി­കാ­ണില്ല. അ­ല്ലെ­ങ്കില്‍ ത­ന്റെ ഇ­ഷ്ട വിഭ­വം ക­ഴി­ക്കാ­നെത്തിയ പോള്‍ ക­രു­തി­യോ ത­ന്നെ­കൊ­ണ്ട് ഉ­ട­മ­സ്ഥര്‍ ചുടു­ചോ­റു വാ­രി­ക്കു­ക­യാ­ണെന്ന്. നാ­ട്ടി­ലെ­വി­ടെ പ­ന്തു­രു­ണ്ടാലും പോ­ളി­നെ­ക്കൊ­ണ്ട് ജര്‍­മന്‍­കാര്‍ പ്ര­വച­നം ന­ട­ത്തിക്കും. 12 ത­വ­ണ ന­ടത്തി­യ പ്രവ­ച­ന മല്‍­സ­ര­ത്തില്‍ ഒ­രെ­ണ്ണം മാ­ത്ര­മാ­ണ് പോ­ളി­ന് പി­ഴ­ച്ച­ത്.

എ­ന്നാല്‍ ഇന്ന­ലെ ന­ടത്തി­യ പ്ര­വച­നം പോ­ളി­ന്റെ ജീവ­നു ത­ന്നെ ഭീ­ഷ­ണി­യാ­യി­രി­ക്കു­ക­യാ­ണ്. 2010 ഫി­ഫ ലോ­ക­ക­പ്പി­ലെ ജര്‍­മ­നി- സ്‌­പെ­യിന്‍ മല്‍­സ­ര­ത്തി­ന്റെ പ്ര­വ­ച­ന­ത്തില്‍ നീ­രാ­ളി സ്‌­പെ­യിന്‍ ജ­യി­ക്കു­മെ­ന്ന് പ്ര­വ­ചി­ച്ചതു­പോ­ലെ സം­ഭ­വി­ച്ച­താണ് ജര്‍­മന്‍­കാ­രെ ചൊ­ടി­പ്പി­ച്ചത്. ജര്‍­മന്‍ ദേശീ­യ ടീം പ­ങ്കെ­ടു­ക്കു­ന്ന എല്ലാ മല്‍­സ­ര­ങ്ങളും കൃ­ത്യ­മാ­യി പ്ര­വ­ചിക്കും പോള്‍.

പോള്‍ ക­ഴി­യു­ന്ന അ­ക്വേ­റി­യം ടാ­ങ്കില്‍ ര­ണ്ടു പെ­ട്ടി­ക­ളില്‍ ധാ­ന്യ­ങ്ങ­ളും മറ്റും കെ­ട്ടി താ­ഴ്­ത്തും. ഒ­രോ­ന്നിലും മല്‍­സ­ര ടീ­മി­ന്റെ കൊ­ടി­യു­ണ്ടവും ഏ­തു പെ­ട്ടി­യില്‍ നിന്നാണോ പോള്‍ ഭക്ഷ­ണം ക­ഴി­ക്കു­ന്ന­ത് ആ ടീം വി­ജ­യി­ക്കു­മെ­ന്നാ­ണ് ധാര­ണ. എ­ന്നാല്‍ ഇ­ന്ന­ലെയും പോള്‍ ത­ന്റെ പ്ര­വച­നം തെ­റ്റി­ച്ചില്ല. സ്‌­പെ­യിന്‍ ജ­യിച്ചു.

ജര്‍­മ­നി­യിലെ സീ ലൈ­ഫ് പ­ബ്ലി­ക് അ­ക്വേ­റി­യ­ത്തി­ലാ­ണ് പോ­ളി­ന്റെ ആ­വാസം. തിക­ച്ചും ­വ്യ­ത്യ­സ്­തനാ­യ ഒ­രു നീ­രാ­ളി­യാ­ണ് പോള്‍. ആ­രെ­ങ്കിലും അ­ക്വ­റി­യ­ത്തി­ന­ടു­ത്തു വ­ന്നാല്‍ പോള്‍ അവ­രെ നോ­ക്കു­ന്നത് ത­ന്നെ വേ­റിട്ട രീ­തി­യി­ലാണ്. ചി­ല­പ്പോള്‍ ആ­ശ്ചര്യം തോ­ന്നും. പോ­ളി­ന്റെ എന്റര്‍­ടൈന്‍­മെന്റ് മാ­നേ­ജര്‍ ഡാ­നി­യല്‍ ഫേ പ­റഞ്ഞു. അ­ങ്ങി­നെ­യാ­ണ് പോ­ളി­ന്റെ മ­റ്റു ക­ഴി­വു­ക­ളെ ക­ണ്ടെ­ത്തി­യ­ത്. 2008ല്‍ യു ഇ എ­ഫ് എ യൂ­റോ ക­പ്പി­ലാ­ണ് പോള്‍ ആ­ദ്യ­മാ­യി പ്ര­വച­നം ന­ട­ത്തി­യ­ത്. 80 ശ­ത­മാ­നം പ്ര­വ­ച­ന­ങ്ങളും ശ­രി­യാ­യി­രുന്നു. എ­ന്നാല്‍ ഫൈ­നല്‍ മാ­ച്ചില്‍ ജര്‍മ­നി വി­ജ­യി­ക്കു­മെ­ന്നു പ­റഞ്ഞ പോ­ളി­ന് പി­ഴച്ചു, സ്‌­പെ­യി­നാ­യി­രു­ന്നു അന്ന­ത്തെ വി­ജയി.

ഘാ­ന, ആ­സ്‌­ത്രേ­ലിയ, ഇംഗ്ല­ണ്ട് അര്‍­ജന്റീ­ന തു­ടങ്ങി­യ രാ­ജ്യ­ങ്ങള്‍­ക്കെ­തി­രേ ജര്‍­മ­നി­യു­ടെ വിജ­യം കൃ­ത്യമായി പ്ര­വ­ചി­ച്ചി­രുന്നു പോള്‍. ജര്‍­മനി­യോ­ട് ക്വാര്‍­ട്ട­റില്‍ തോ­റ്റ അര്‍­ജന്റീ­ന ദേ­ഷ്യ­ംമൂ­ത്ത് പോ­ളി­നെ കൊ­ന്ന് വ­ര­ട്ടി­തി­ന്നു­മെ­ന്ന് വ­രെ പ­റഞ്ഞു. എ­ന്നാല്‍ സ്വ­ന്തം രാ­ജ്യ­ത്തി­നെ­തി­രാ­യി പ്ര­വച­നം ന­ടത്തിയ പോ­ളി­നെ കൊല്ല­ണ­മെ­ന്നാ­വ­ശ്യ­പ്പെ­ട്ട് ജര്‍­മന്‍­കാരും രം­ഗ­ത്തെ­ത്തി­യി­ട്ടുണ്ട്.

എ­ന്നാല്‍ എല്ലാം വെറും വി­ര­ട്ടല്‍ മാ­ത്ര­മാ­ണെന്നും ത­ന്റെ പോള്‍ അ­ക്വേ­റി­യ­ത്തില്‍ സു­ര­ക്ഷി­ത­നാ­ണെ­ന്നും പോ­ളി­ന്റെ സൂ­ക്ഷി­പ്പു­കാ­രന്‍ ഒ­ലി­വര്‍ വാ­ലന്‍­കി­യാ­ക്ക് പ­റഞ്ഞു.

200ല്‍ ഇം­ഗ­ണ്ടിലെ വെ­യ്­മൗ­ത്ത് സീ ലൈ­ഫ് പാര്‍­ക്കി­ലാ­ണ് പോ­ളി­ന്റെ ജ­നനം. ബോ­യ് ലോണ്‍­സെ­ന്നി­ന്റെ ക­വി­താ­സ­മാ­ഹാ­ര­ത്തി­ന്റെ പേ­രാ­ണ് പോ­ളി­ന് നല്‍­കി­യത്. പറ­ഞ്ഞു വ­രു­മ്പോള്‍ ജര്‍­മന്‍­കാ­രു­ടെ കോ­പ­ത്തിനും കാണും ഒരു കാര­ണം, പോള്‍ ഒ­രു ബ്രി­ട്ടീ­ഷ് നീ­രാ­ളി പൗ­ര­നാ­ണ­ല്ലോ!

Advertisement