ഡെര്‍ബന്‍: ‘പ്രവാചകന്‍’ പോളിന്റെ രക്തത്തിനായി ദാഹിക്കുന്ന ജര്‍മന്‍ ഫുട്‌ബോള്‍ പ്രേമികള്‍ക്കൊരു ആശ്വാസവാര്‍ത്ത. നാളെ നടക്കുന്ന ലൂസേഴ്‌സ് ഫൈനലില്‍ ജര്‍മനി ജയിക്കുമെന്നാണ് പോളിന്റെ പ്രവചനം. കിരീടം സ്‌പെയിനിനായിരിക്കുമെന്നും പോള്‍ പ്രവചിച്ചിട്ടുണ്ട്.

കഴിഞ്ഞ സെമിയില്‍ സ്‌പെയിനിനോട് ജര്‍മനി തോല്‍ക്കുമെന്ന് പ്രവചിച്ചതോടെയാണ് പോളിന്റെ ശനിദശ തുടങ്ങിയത്. പ്രവചനം സത്യമായി, ജര്‍മനി തോറ്റു. പോളിനെ ‘ഫ്രൈ’ ആക്കണമെന്നുവരെ ജര്ഡമന്‍ ആരാധകര്‍ ആവശ്യപ്പെട്ടു. പോളിന്റെ കഴിഞ്ഞ 12 പ്രവചനങ്ങളില്‍ ഒരെണ്ണം മാത്രമാണ് തെറ്റിയത്.