എഡിറ്റര്‍
എഡിറ്റര്‍
ഇന്ത്യ-പാക് പരമ്പരയില്‍ ഒത്തുകളി നടന്നെന്ന് പോള്‍ നിക്‌സണ്‍
എഡിറ്റര്‍
Monday 7th January 2013 10:17am

ന്യൂദല്‍ഹി: ദല്‍ഹിയില്‍ നടന്ന ഇന്ത്യ-പാക്കിസ്ഥാന്‍ ഏകദിനത്തില്‍ ഒത്തുകളി നടന്നതായി മുന്‍ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ പോള്‍ നിക്‌സണ്‍ ആരോപിച്ചു. ഫിറോസ് ഷാ കോട്‌ല സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ പാക്കിസ്ഥാന്‍ താരങ്ങള്‍ ബോധപൂര്‍വം മോശം പ്രകടനം നടത്തിയതാണെന്നാണ് നിക്‌സണിന്റെ ആരോപണം.

Ads By Google

ട്വിറ്ററിലൂടെയാണ് നിക്‌സണ്‍ ആരോപണം ഉന്നയിച്ചിരിക്കുന്നത്. മത്സരത്തിന്റെ രണ്ടാം പകുതി പാക്കിസ്ഥാന്‍ മോശം പ്രകടനം നടത്തി. പാക്കിസ്ഥാന്റെ അവസാനത്തെ ആറ് വിക്കറ്റുകള്‍ നഷ്ടമാകുന്നത് 38 റണ്‍സിനിടയിലാണ്. ബാറ്റിങ് പവര്‍ പ്ലേയിലാണ് രണ്ട് വിക്കറ്റുകള്‍ നഷ്ടമാകുന്നത്. ഇതാണ് ഇന്ത്യയ്ക്ക് വിജയം സാധ്യമാക്കിയത്.

മത്സരം കണ്ട ആര്‍ക്കും ഒത്തുകളിയെ കുറിച്ച് വ്യക്തമായി മനസ്സിലാകുമെന്നും നിക്‌സണ്‍ പറയുന്നു. പരമ്പര ഏകപക്ഷീയമായി തോല്‍ക്കുന്ന നാണക്കേട് ഇതുമൂലം ഒഴിവായെന്നും നിക്‌സണ്‍ പരിഹസിക്കുന്നു.

10 റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യ ഉയര്‍ത്തിയ 167 റണ്‍സിന്റെ വിജയ ലക്ഷ്യം പാക്കിസ്ഥാന് മറികടക്കാന്‍ സാധിച്ചിരുന്നില്ല. മൂന്ന് ഏകദിന മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ പാക്കിസ്ഥാന്‍ വിജയിച്ചിരുന്നു.

19 ഏകദിന മത്സരങ്ങളും ഒരു ട്വന്റി-20 മത്സരവുമാണ് നിക്‌സണ്‍ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചത്.

Advertisement