Categories

പോള്‍വധം: സി.ബി.ഐ അന്വേഷിക്കണമെന്ന് പിതാവ്

paul-georgem

കൊച്ചി: മുത്തൂറ്റ് പോളിന്റെ കൊലപാതകക്കേസ് സി ബി ഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പോളിന്റെ അച്ഛന്‍ എം. ജോര്‍ജ് മുത്തൂറ്റ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി.

പോലീസ് അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി. പോലീസിനെതിരെ പതിനെട്ട് കാര്യങ്ങള്‍ ഹരജിയില്‍ ആരോപിക്കുന്നു. പോലീസിന് യഥാര്‍ഥ പ്രതികളെ പിടികൂടാന്‍ കഴിയില്ല, അന്വേഷണത്തില്‍ ഗുരുതരമായ പിഴവ് വരുത്തി, പ്രധാനപ്രതിയായ ഓംപ്രകാശിന്റെ രാഷ്ട്രീയ, അന്തര്‍സംസ്ഥാന ബന്ധങ്ങള്‍ അന്വേഷിച്ചില്ല, പോലീസ് ദൃശ്യമാധ്യമങ്ങള്‍ വഴി അവിശ്വസനീയമായ കഥകള്‍ പ്രചരിപ്പിച്ചു, കൊലപാതകം നടക്കുമ്പോള്‍ പോളിനൊപ്പമുണ്ടായിരുന്ന മനുവിനെ കുറിച്ച് കൂടുതല്‍ അന്വേഷണമൊന്നും നടത്തിയില്ല. പോള്‍ കേരളത്തില്‍ കാര്‍ െ്രെഡവ് ചെയ്യാറില്ല തുടങ്ങിയ പതിനെട്ട് കാരണങ്ങളാണ് ഹരജിയില്‍ പറയുന്നത്.

പ്രതികളില്‍ ഒരാളായ കാരി സതീഷിന്റെ അമ്മ കേസ് സി ബി ഐക്ക് കൈമാറണമെന്ന് ആവശ്യപ്പെട്ട് നേരത്തെ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. അന്വേഷണത്തിന്റെ പ്രാരംഭഘട്ടമായതിനാല്‍ കോടതി ഈ ഹര്‍ജി ഫയലില്‍ സ്വീകരിച്ചിരുന്നില്ല.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.