കൊച്ചി: പോള്‍ എം.ജോര്‍ജ് വധക്കേസില്‍ കുറ്റപത്രം അടുത്ത ദിവസം തന്നെ സമര്‍പ്പിക്കാന്‍ സി.ബി.ഐ തീരുമാനം. കൊച്ചിയിലെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. ഏഴു പ്രതികളെ മാപ്പ് സാക്ഷികളാക്കിയാണ് സിബിഐ  കുറ്റപത്രം  സമര്‍പ്പിക്കുന്നത്.

സംസ്ഥാന പൊലീസിന്റെ കണ്ടെത്തലില്‍ നിന്നു കാര്യമായ മാറ്റങ്ങളില്ലാതെയാണു സിബിഐയും കുറ്റപത്രം തയാറാക്കിയിരിക്കുന്നത്. ചങ്ങനാശേരി ക്വട്ടേഷന്‍ സംഘത്തലവന്‍ ജയചന്ദ്രനാണു കേസിലെ ഒന്നാം പ്രതി. പോളിനെ കുത്തിക്കൊന്ന കാരി സതീഷ് രണ്ടാം പ്രതി.

കൊലപാതകത്തില്‍ നേരട്ടുപങ്കില്ലെന്ന കണ്ടെത്തലുകളെ തുടര്‍ന്നു ഗുണ്ടാത്തലവന്‍മാരായ ഓം പ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പ്രതിപ്പട്ടികയില്‍ അവസാനമാണ് ഉള്‍പ്പെടുത്തിയത്.