Categories

പിതാവിന്റെ ഹരജിയില്‍ വാദം തുടരും; മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാമെന്ന് പോലീസ്

paul-georgemകൊച്ചി: മുത്തൂറ്റ് പോള്‍ വധക്കേസില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ട് കൊണ്ടുള്ള പിതാവിന്റെ ഹരജിയില്‍ നാളെയും വാദം തുടരും. കേസില്‍ ഇന്ന് വിശദമായ വാദം കേട്ട കോടതി ഐ ജി വിന്‍സണ്‍ എം പോള്‍ അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ ആലപ്പുഴയില്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിച്ചു.

ചീഫ് ജസ്റ്റീസ് എസ് ആര്‍ ബന്നൂര്‍മഠ്, ജസ്റ്റീസ് തോട്ടത്തില്‍ ബി രാധാകൃഷ്ണന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ദൃശ്യങ്ങള്‍ കോടതിമുറിയില്‍ പരിശോധിച്ചത്. കോടതിക്ക് ഇതേക്കുറിച്ചുള്ള സംശയങ്ങള്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍സിനോട് കോടതി ആരാഞ്ഞു. ഡി ജി പിയുടെ മറുപടി കോടതി രേഖപ്പെടുത്തുകയും ചെയ്തു. ഇതേക്കുറിച്ച് ഇപ്പോഴൊന്നും പ്രതികരിക്കുന്നില്ലെന്നും എല്ലാ കാര്യങ്ങളും വിശദമായി പരിശോധിക്കുന്നുണ്ടെന്നും കോടതി വ്യക്തമാക്കി.

പോളിന്റെ ലാപ് ടോപ്പില്‍ ഉണ്ടായിരുന്ന ദൃശ്യങ്ങളും കോടതി പരിശോധിച്ചു. കോടതി മുറിയില്‍ പ്രത്യേകം തയ്യാറാക്കിയ പ്രൊജക്ടറിലായിരുന്നു ഐ ജിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ സി ഡി കോടതി പരിശോധിച്ചത്. കോടതി നടപടികളുടെ ചരിത്രത്തില്‍ ഇത്തരം സംഭവങ്ങള്‍ അത്യപൂര്‍വ്വമാണ്. പത്രസമ്മേളനത്തെക്കുറിച്ചുള്ള ഇരുപക്ഷത്തേയും വാദങ്ങള്‍ കോടതി കേട്ടു. തുടര്‍ന്നാണ് ചിത്രങ്ങളും ദൃശ്യങ്ങളും കോടതി പരിശോധിച്ചത്.

മുത്തൂറ്റ് പോള്‍ വധക്കേസില്‍ പോലീസ് നല്‍കിയ സത്യവാങ്മൂലത്തില്‍ വല്ല സംശയവുമുണ്ടെങ്കില്‍ കേസ് മറ്റ് ഏജന്‍സികള്‍ക്ക് കൈമാറാമെന്ന് അന്വേഷണ സംഘം ഇന്ന് കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചു. പോലീസ് അേന്വഷണം സത്യസന്ധവും സുതാര്യവുമായാണ് നടത്തിയതെന്നും അന്വേഷണ ഉദ്യോഗസ്ഥന്‍ എസ് പി, എ വി ജോര്‍ജ് കോടതിയെ അറിയിച്ചു.

കൊല്ലപ്പെട്ട ശേഷം മുത്തൂറ്റ് പോളിന്റെ മൊബൈല്‍ ഫോണിലേക്ക് വന്ന ആദ്യ വിളി ഇറാന്‍ യുവതിയുടെതാണെന്ന് പോലീസ് കോടതിയെ അറിയിച്ചു. ഓംപ്രകാശിനെയും പുത്തന്‍പാലം രാജേഷിനെയും പൂനെയില്‍ നിന്ന് എത്തിച്ചത് പോളാണ്. ഇവര്‍ക്ക് വിമാന ടിക്കറ്റ് തരപ്പെടുത്തി നല്‍കിയത് പോളായിരുന്നു. രണ്ട് ഇറാന്‍ യുവതികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. കേരളത്തിലെത്തിയ സംഘം ആദ്യം തങ്ങിയത് തേവരയിലെ പോളിന്റെ ഫല്‍റ്റിലാണ്. പിന്നീട് മൂന്നാറിലെ മുത്തൂറ്റ് റിസോര്‍ട്ടിലേക്ക് പോയി. അവിടെ ഒരാഴ്ച താമസിച്ചു. ശേഷം ആലപ്പുഴയില്‍ ബോട്ട് യാത്ര നടത്തി. ഈ സമയത്ത് ഇറാന്‍ യുവതികള്‍ക്കൊപ്പം മറ്റൊരു യുവതിയും ഉണ്ടായിരുന്നു.

പോള്‍ വധത്തിന് ശേഷം ഐ ജി വിന്‍സെന്റ് പോള്‍ നടത്തിയ വാര്‍ത്താ സമ്മേളനം സദുദ്ദേശത്തോടെയുള്ളതായിരുന്നു. പങ്ക് വെക്കാവുന്ന വിവരങ്ങള്‍ മാത്രമാണ് മാധ്യമങ്ങളോട് പങ്ക് വെച്ചത്. ഓംപ്രകാശിന്റെയും പുത്തന്‍പാലം രാജേഷിന്റെയും രാഷ്ട്രീയ ബന്ധത്തിന് തെളിവൊന്നും ലഭിച്ചിട്ടില്ല. ഇതിന് തെളിവ് നല്‍കാന്‍ പരാതിക്കാരനും കഴിഞ്ഞിട്ടില്ല. പോളിന്റെ ലാപ്‌ടോപിലെ ദൃശ്യങ്ങള്‍ കോടതി പരിശോധിച്ച് വരികയാണ്. ചീഫ് ജസ്റ്റിസ് എസ് ആര്‍ ബന്നൂര്‍മഠും തോട്ടത്തില്‍ രവീന്ദ്രന്‍ എന്നിവരടങ്ങിയ വെഞ്ചാണ് കേസ് പരിഗണിക്കുന്നത്.
നേരത്തെ പ്രത്യേക അന്വേഷക സംഘത്തിന്റെ തലവന്‍ എസ് പി എ വി ജോര്‍ജ്ജ് 15 പേജുള്ള വിശദമായ സത്യവാങ്മൂലവും സമര്‍പ്പിച്ചു. നേരത്തെ പരാതിക്കാരന്‍ ഉന്നയിച്ച സംശയങ്ങള്‍ക്ക് വിശദമായ മറുപടി നല്‍കുന്ന സത്യവാങ്മൂലം ആവശ്യമെങ്കില്‍ കേസ് മറ്റ് ഏജന്‍സികളെക്കൊണ് ട് അന്വേഷിപ്പിയ്ക്കുന്നതില്‍ തങ്ങള്‍ക്ക് എതിര്‍പ്പില്ലെന്ന് വ്യക്തമാക്കുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.