paul-mccartneyലണ്ടന്‍: സംഗീത മാന്ത്രികന്‍ പോള്‍ മെക്കാട്‌നെയുടേയും കാമുകി നാന്‍സി ഷെവലിന്റെയും നാല് വര്‍ഷം നീണ്ട പ്രണയം ക്ലൈമാക്‌സിലേക്ക്. ഇരുവരുടേയും വിവാഹ നിശ്ചയം കഴിഞ്ഞതായി അദ്ദേഹത്തിന്റെ വക്താവ് അറിയിച്ചു.

രണ്ടാം ഭാര്യ ഹെതര്‍ മില്‍സുമായി പിണങ്ങിയതിനുശേഷമാണ് 68 കാരനായ മെക് കാര്‍ട്‌നെ ബിസിനസ് കാരിയായ നാന്‍സിയുമായി അടുപ്പത്തിലായത്.

ഇരുവരും പ്രണയമാണെന്നും വിവാഹം ഉടന്‍ ഉണ്ടാവുമെന്നും ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഇക്കാര്യത്തില്‍ ഒരു സ്ഥിരീകരണമുണ്ടായിരുന്നില്ല.

ഈ മാധ്യമ ഊഹാപോഹങ്ങളെല്ലാം ശരിയാണെന്ന് അദ്ദേഹത്തിന്റെ വക്താവ് സ്റ്റുവാട്ട് ബെല്‍ വ്യക്തമാക്കി.

വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്ത ശരിയാണെന്ന് നാന്‍സിയും സമ്മതിച്ചിട്ടുണ്ട്. എന്നാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്താന്‍ അവര്‍ വിസമ്മതിച്ചു.

മാക് കാര്‍ട്‌നെയുടെ മൂന്നാമത്തെ വിവാഹമാണിത്. അദ്ദേഹത്തിന്റെ ആദ്യ ഭാര്യ ലിന്റെ ക്യാന്‍സറിനെ തുടര്‍ന്ന് 1998ല്‍ മരിച്ചിരുന്നു. തുടര്‍ന്ന് 2002 ല്‍ മില്‍സിനെ വിവാഹം കഴിച്ചു. 2008ല്‍ ഈ ബന്ധം വേര്‍പെടുത്തി.

2007ന്റെ അവസാനം ഹാംടണില്‍ വച്ചാണ് മക് കാട്‌നെയും നാന്‍സിയും ആദ്യമായി കണ്ടത്. അന്നുമുതല്‍ ഇരുവരെയും ബന്ധപ്പെടുത്തി ഗോസിപ്പുകളും പ്രചരിച്ചിരുന്നു.