muthoot-paulകൊച്ചി: പോള്‍ മുത്തൂറ്റ് വധക്കേസില്‍ ഒളിവില്‍ കഴിയുന്ന രണ്ട് പ്രതികള്‍ക്കെതിരേ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. ആറാം പ്രതി പ്രകാശ് പതിന്നാലാം പ്രതി ഹസന്‍ സന്തോഷ് കുമാര്‍ എന്നിവര്‍ക്കെതിരേയാണ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.

ഇവരെ ഇതുവരെ കണ്ടെത്തി അറസ്റ്റ് ചെയ്യാന്‍ അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിലാണ് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്.