2010ലെ ലോകകപ്പ് ഫുട്‌ബോളില്‍ കൃത്യമായ പ്രവചനങ്ങള്‍ നടത്തി ഫുടുബോള്‍ പ്രേമികളല്ലാത്തവരെ പോലും കൈയ്യിലെടുത്ത പോള്‍ എന്ന നീരാളിയെ തേടി ബഹുമതികളുടെ പ്രവാഹം. സപെയിനിലെ ഒരു മേയറാണ് പോളിനെ സ്‌പെയിന്റെ സുഹൃത്തായി പ്രഖ്യാപിച്ച് ജര്‍മനിയിലെത്തിയത്. പോളിനെ അടുത്തു തന്നെ സ്‌പെയിനിലേക്ക് കൊണ്ടുപോവാനും സ്‌പെയിന്‍ താല്‍പ്പര്യം പ്രകടിപ്പിച്ചു. കടലാമകളുടെ സംരക്ഷണത്തിനായി ധനശേഖരണം നടത്താന്‍ ഇറങ്ങുകയാണത്രെ പോള്‍ ഇനി. ലോകകപ്പിനു ശേഷം പോളിനെ കാണാന്‍ നൂറുകണക്കിനാളുകളാണ് വരുന്നത്.