ന്യൂയോര്‍ക്ക്: ഫേസ്ബുക്കിന്റെ ഷെയര്‍ ആവശ്യപ്പട്ട് വാര്‍ത്തകളില്‍ ഇടംപിടിച്ച ന്യൂയോര്‍ക്ക് സ്വദേശി പോള്‍ സെഗ്ലയ അറസ്റ്റില്‍. ഫേസ്ബുക്കിന്റെ പേരില്‍ വ്യജ രേഖകളുണ്ടാക്കി തട്ടിപ്പ് നടത്താന്‍ ശ്രമിച്ചതിനാണ് പോളിനെ അറസ്റ്റ് ചെയ്തത്.

Subscribe Us:

2010 ലായിരുന്നു പോള്‍ ഫേസ്ബുക്ക് സ്ഥാപകന്‍ സക്കര്‍ബര്‍ഗിനെതിരെ ആരോപണവുമായി രംഗത്തെത്തിയത്.

2003 ഇരുവരും ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ വിദ്യാര്‍ത്ഥികളായിരിക്കേ ഫേസ്ബുക്ക് എന്ന പേരില്‍ പിന്നീട് അറിയപ്പെട്ട വെബ്ബില്‍ താനും പങ്കാളിയായിരുന്നെന്നും അതിനാല്‍ ഫേസ്ബുക്കില്‍ തന്റെ ഷെയര്‍ തിരിച്ചുതരണമെന്നുമായിരുന്നു പോളിന്റെ വാദം.

Ads By Google

ഇതിനായി അയാള്‍ സക്കര്‍ബര്‍ഗുമായുണ്ടാക്കിയ കരാറിന്റെ രേഖകളും ഇ-മെയില്‍ വിവരങ്ങളും ഹാജരാക്കിയിരുന്നു.

എന്നാല്‍ ഫോറന്‍സിക് പരിശോധനയില്‍ ഇവയെല്ലാം വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

സ്ട്രീറ്റ് ഫാക്‌സ് ഡോട്ട്‌കോം എന്ന പേരില്‍ 2003 ല്‍ പോള്‍ ഒരു ഓണ്‍ലൈന്‍ ബിസിനസ് നടത്തിയിരുന്നു.

ഈ കമ്പനിക്ക് വേണ്ടി സക്കര്‍ബര്‍ഗ് ചില പ്രോഗ്രാമിങ് ജോലി ചെയ്തിരുന്നു. ഇതിന്റെ രേഖകളാണ് പോള്‍ ഫേസ്ബുക്കിന്റെ അവകാശം സ്ഥാപിക്കുന്നതിനായി ഉപയോഗിച്ചത്.