thiruvanchoor radhakrishnanതിരുവനന്തപുരം: ഇടുക്കിയിലെ കര്‍ഷകരുടെ കൈവശ ഭൂമിയ്ക്ക് ഒരു വര്‍ഷത്തിനകം പട്ടയം നല്‍കുമെന്ന് റവന്യൂമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ പറഞ്ഞു. പട്ടയവിതരണം വേഗത്തിലാക്കുമെന്നും റീസര്‍വേ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്നും മന്ത്രി നിയമസഭയില്‍ ചോദ്യോത്തര വേളയില്‍ പറഞ്ഞു.

വര്‍ഷങ്ങളായി ഇവിടെ കൃഷി ചെയ്യുന്നവര്‍ക്കാണ് പട്ടയം അനുവദിക്കുക. മറ്റ് സ്ഥലങ്ങളിലും കര്‍ഷകരുടെ കൈവശ ഭൂമിക്ക് പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.