തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിച്ചു. പ്രാഥമിക കണക്കുകള്‍ പ്രകാരം ഒരുലക്ഷത്തോളം പത്രികകളാണ് സമര്‍പ്പിച്ചത്. നാമനിര്‍ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നാളെ നടക്കും. വ്യാഴാഴ്ച പത്രിക പിന്‍വലിക്കുന്നതിനുള്ള അവസാന സമയവും കഴിഞ്ഞാല്‍ മാത്രമേ മത്സരിക്കുന്നവരുടെ യഥാര്‍ഥ ചിത്രം അറിയുകയുള്ളൂ.

ആദ്യഘട്ട തിരഞ്ഞെടുപ്പ് ഈ മാസം 23 നാണ് . തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് ആദ്യഘട്ടത്തില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത് . ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം എന്നീ ജില്ലകളില്‍ 25ന് തിരഞ്ഞെടുപ്പ് നടക്കും .

Subscribe Us: