പാറ്റ്‌ന: ബീഹാറില്‍ സ്‌കൂളില്‍ ഭക്ഷ്യവിഷബാധയേറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ആറ് പേരെ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സിതാമര്‍ഹിയിലെ ഹര്‍സിങ് മിഡില്‍സ്‌കൂളിലാണ് സംഭവം നടന്നത്. ഭക്ഷ്യവിഷബാധയുണ്ടായത്.

ബുധനാഴ്ച സ്‌കൂളില്‍നിന്നും ഉച്ചഭക്ഷണം കഴിച്ച സംഗീതകുമാരി (11) നീലുകുമാരി (12) എന്നിവരാണ് മരിച്ചത്. ഒരാള്‍ ഇന്നലെ രാത്രിയും മറ്റെയാള്‍ ഇന്നുപുലര്‍ച്ചെയുമാണ് മരിച്ചത്. ബിഹാറിലെ സ്‌കൂളുകളിലെ ഉച്ചഭക്ഷണത്തിന്റെ ഗുണനിലവാരം കുറവാണെന്ന് നേരത്തെ തന്നെ പരാതിയുയര്‍ന്നിരുന്നു.