എഡിറ്റര്‍
എഡിറ്റര്‍
പാട്‌ന സ്‌ഫോടനപരമ്പരയില്‍ അറസ്റ്റിലായ പ്രതി മരിച്ചു
എഡിറ്റര്‍
Friday 1st November 2013 1:03pm

patna-blast33

പാട്‌ന: ബിഹാര്‍ തലസ്ഥാനമായ പാട്‌നയിലെ സ്‌ഫോടനവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പ്രതി മരിച്ചു.അയ്‌നുല്‍ എന്ന താരിഖ് ആണ് മരിച്ചത്.

പാട്‌ന റെയില്‍വേസ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തില്‍ ഗുരുതര പരിക്കേറ്റ് ഇന്ദിരാഗാന്ധി മെഡിക്കല്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ ചികിത്സയിലായിരുന്ന അയ്‌നുല്‍ വ്യാഴാഴ്ച്ചയാണ് മരിച്ചത്.

സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരനെന്ന് സംശയിക്കുന്ന  ഇംതിയാസ് അന്‍സാരിയും താരിഖും ചേര്‍ന്ന് റെയില്‍വേസ്റ്റേഷനിലെ ശൗചാലയത്തില്‍ ബോംബ് വയ്ക്കവേയാണ് ആദ്യ സ്‌ഫോടനം ഉണ്ടായത്.

സ്‌ഫോടനത്തില്‍ താരിഖിന് ഗുരുതര പരിക്കേല്‍ക്കുകയും സ്‌ഫോടകവസ്തുക്കള്‍ നിറച്ച ബാഗുമായി രക്ഷപ്പെടാന്‍ ശ്രമിച്ച ഇംതിയാസ് പിടിയിലാവുകയും ചെയ്തു.

ഇന്ത്യന്‍ മുജാഹിദീന്റെ റാഞ്ചി ഘടകത്തിലെ തീവ്രവാദികളാണ് ഇരുവരും എന്നാണ് പോലീസിന് ലഭിച്ച വിവരം.

ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുടെ തിരഞ്ഞെടുപ്പ് റാലിക്ക് തൊട്ട്മുന്‍പ് പാട്‌നയിലുണ്ടായ സ്‌ഫോടനപരമ്പരയില്‍ ആറ് പേര്‍ മരിക്കുകയും 83 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സംഭവവുമായി ബന്ധപ്പെട്ട് താരിഖും ഇംതിയാസും അടക്കം നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement