എഡിറ്റര്‍
എഡിറ്റര്‍
പാറ്റ്‌ന സ്‌ഫോടനത്തില്‍ പെട്ടവരുടെ കുടുംബങ്ങളെ മോഡി സന്ദര്‍ശിക്കും
എഡിറ്റര്‍
Saturday 2nd November 2013 2:26pm

patna-blast

ന്യൂദല്‍ഹി: പാറ്റ്‌നയില്‍ സ്‌ഫോടനത്തിന് ഇരയായ കുടുംബങ്ങളെ ബി.ജെ.പിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ത്ഥി നരേന്ദ്ര മോഡി സന്ദര്‍ശിക്കും.

മോഡിയുടെ പ്രചരണ റാലിക്ക് മുന്നോടിയായാണ് പാറ്റ്‌നയില്‍ സ്‌ഫോടന പരമ്പരകളുണ്ടായത്. സ്‌ഫോടനത്തില്‍ ആറ് പേര്‍ കൊല്ലപ്പെട്ടിരുന്നു.

മരിച്ച ആറ് പേരും ആറ് ജില്ലകളിലായത് കൊണ്ട് മോഡി ഈ ആറ് ജില്ലകളിലേക്കും പോവുമെന്നാണ് സൂചന. കനത്ത മൂടല്‍മഞ്ഞിനെ തുടര്‍ന്ന് മോഡിയുടെ യാത്ര ഏതാനും മണിക്കൂറുകള്‍ മാറ്റി വച്ചിരുന്നു.

സ്‌ഫോടനത്തില്‍ മരിച്ച രാജ് നരേന്‍ സിങിന്റെ സ്വദേശമായ ഗൗരിചഖിലേക്കാണ് മോഡി ആദ്യം നീങ്ങുന്നത്. ദുരന്തത്തിന് ഇരയായ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം ധനസഹായം നല്‍കുമെന്നും മോഡി അറിയിച്ചിട്ടുണ്ട്.

സ്‌ഫോടനത്തിന് ശേഷം മോഡിയുടെ സുരക്ഷാ സംവിധാനങ്ങള്‍ കേന്ദ്ര സര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്. ഞായറാഴ്ച ആകെ ഏഴിടങ്ങളിലായാണ് രാജ്യത്തെ നടുക്കിയ സ്‌ഫോടന പരമ്പരകളുണ്ടായത്.

മോഡിയുടെ പ്രസംഗ വേദിക്കരികിലായാണ് ഒരു സ്‌ഫോടനം നടന്നത്.

Advertisement