Categories

പാറ്റ്‌ന സ്‌ഫോടനം മോഡിയുടെ റാലിയെ സഹായിച്ചു: നിതീഷ് കുമാര്‍

nitish-kumar

പാറ്റ്‌ന: പാറ്റ്‌നയില്‍ നടന്ന സ്‌ഫോടന പരമ്പരകള്‍ മോഡിയുടെ തിരഞ്ഞെടുപ്പ് റാലിയെ സഹായിച്ചുവെന്ന് ബീഹാര്‍ മുഖ്യമന്ത്രിയും ജനതാദള്‍ യുണൈറ്റഡ് നേതാവുമായ നിതീഷ് കുമാര്‍.

ബി.ജെ.പി ദിവസവും പറയുന്നത് നുണകളാണെന്നും സ്‌ഫോടനങ്ങള്‍ അവരെ നന്നായി സഹായിച്ചിട്ടുണ്ടെന്നും നിതീഷ് കുമാര്‍ ആരോപിച്ചു.

സ്‌ഫോടനം നടക്കുമ്പോള്‍ നിതീഷ് വിരുന്നിലായിരുന്നുവെന്ന മോഡിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു നിതീഷ് കുമാര്‍.

മോഡി വ്യാജ പ്രചരണങ്ങള്‍ നടത്തുന്നയാളാണ്. സ്‌ഫോടനം നടത്തിയ തീവ്രവാദികള്‍ മോഡിയെ സഹായിക്കുകയാണ് ചെയ്തത്. സ്‌ഫോടനം അപലപനീയം തന്നെ.

പക്ഷേ അത് ബി.ജെ.പിയെ സഹായിച്ചു. സംഭവം നടന്നില്ലായിരുന്നെങ്കില്‍ ബി.ജെ.പി റാലിയുടെ ശോചനീയാവസ്ഥ ചര്‍ച്ച ചെയ്യപ്പെടുമായിരുന്നു. എന്നാല്‍ സ്‌ഫോടനത്തോടെ എല്ലാവരുടേയും ശ്രദ്ധ അതിലേക്കായി.

മോഡി പ്രധാനമന്ത്രിയാവാന്‍ നടക്കുന്നയാളാണ്. അപ്പോള്‍ അനാവശ്യമായ കാര്യങ്ങള്‍ പറയുന്നത് ഒഴിവാക്കി രാജ്യത്തിന്റെ സാമൂഹിക- സാമ്പത്തിക മേഖലയെക്കുറിച്ചുള്ള കാഴ്ചപ്പാടുകള്‍ ജനങ്ങളുമായി പങ്ക് വെക്കാന്‍ തയ്യാറാവണം- നിതീഷ് കുമാര്‍ പറഞ്ഞു.