കൊച്ചി: കെ.മുരളീധരനു വേണ്ടി പ്രചാരണത്തിനിറങ്ങൂമെന്ന് പത്മജ വേണുഗോപാല്‍. വട്ടിയൂര്‍ക്കാവില്‍ സ്ഥാനാര്‍ഥിയായ മുരളീധരനായി തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെയാണ് പ്രചരണത്തിനിറങ്ങും. സ്ഥാനാര്‍ഥി നിര്‍ണയത്തിലുളള പ്രതഷേധിച്ചിരുന്നെങ്കിലും അതിന്റെ പേരില്‍ പ്രചാരണത്തില്‍ നിന്ന് മാറിനില്‍ക്കില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

കരുണാകര വിഭാഗത്തിലുള്ളവര്‍ക്കു സീറ്റ് ലഭിക്കാത്തതില്‍ വിഷമമുണ്ട്. താനെന്നും കോണ്‍ഗ്രസുകാരിയാണ്. മുരളീധരന്‍ മുന്‍ കെപിസിസി പ്രസിഡന്റാണ്. കഴിവു തെളിയച്ചയാളാണ്. തെരഞ്ഞെടുപ്പിനു ശേഷം പരാതികള്‍ പാര്‍ട്ടിയില്‍ ചര്‍ച്ചചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായും പത്മജ കൂട്ടിച്ചേര്‍ത്തു.