അമരാവതി: പ്രസവവാര്‍ഡില്‍ അമ്മമാര്‍ക്ക് ടോണിക്കിനു പകരം ഫീനൈല്‍ നല്‍കിയതായി ആരോപണം.

മഹാരാഷ്ട്രയിലെ അമരാവതി ആശുപത്രിയിലാണ് കഴിഞ്ഞദിവസം ഏഴ് സ്ത്രീകള്‍ക്ക് വാര്‍ഡില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന നഴ്‌സിന്റെ നിര്‍ദേശാനുസരണം വാര്‍ഡ്‌ബോയ്  വിറ്റാമിന്‍ ടോണിക്കിനു പകരം ഫീനൈല്‍ നല്‍കിയത്. വൈറ്റമിന്‍ ടോണിക്കാണെന്നു പറഞ്ഞുനല്‍കിയ മരുന്നിന് ഫീനൈലിന്റെ മണമുണ്ടെന്ന് സ്ത്രീകള്‍ പറഞ്ഞുവെങ്കിലും അതംഗീകരിക്കാന്‍ വാര്‍ഡ്‌ബോയ് തയ്യാറായില്ല. പഴയ ടോണിക്കിന്റെ കുപ്പിയില്‍ ഫീനൈല്‍ ഒഴിച്ചുവെച്ചതാണ് പ്രശ്‌നങ്ങള്‍ക്കു കാരണമെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.

ഫീനൈല്‍ കുടിച്ച് അഞ്ചുമണിക്കൂറിനുള്ളില്‍ സ്ത്രീകള്‍ ഛര്‍ദി തുടങ്ങിയപ്പോഴാണ് ആശുപത്രി അധികൃതര്‍ തിരിഞ്ഞുനോക്കിയതെന്നും രോഗികളില്‍ ഒരാള്‍ ആരോപിച്ചു.
സംഭവത്തില്‍ പോലീസ് കേസെടുത്തിട്ടുണ്ടെങ്കിലും ആരുടെയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.