Categories

പത്മനാഭസ്വാമി ക്ഷേത്രത്തിലെ കണക്കെടുപ്പ് തുടങ്ങി

pathmanabhaswami-templeതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ നിലവറകള്‍ തുറന്ന് അമൂല്യസ്വത്തുക്കളുടെ കണക്കെടുപ്പ് ആരംഭിച്ചു. സുപ്രീംകോടതി നിയോഗിച്ച വിഗദ്ധസമിതിയുടെ നേതൃത്വത്തിലാണ് കണക്കെടുപ്പ്.  ഇ, എഫ് നിലവറകളിലെ സ്വത്തുക്കളുടെ കണക്കാണ് ഇന്നെടുക്കുന്നത്.

ആദ്യം സി നിലവറ തുറന്ന് മൂല്യനിര്‍ണയം നടത്താനായിരുന്നു തീരുമാനിച്ചത്. എന്നാല്‍ തിരുവനന്തപുരം സബ് കോടതി സീല്‍ ചെയ്തതിനാലാണ് സി നിലവറ തുറക്കാത്തത്. സി നിലവറ തുറക്കാന്‍ സുപ്രീംകോടതിയെ സമീപിക്കുമെന്ന് വിദഗ്ധസമിതി അംഗങ്ങള്‍ അറിയിച്ചു.

അറകളിലെ നിധി തരംതിരിച്ച്, വിവരങ്ങള്‍ കംപ്യൂട്ടറില്‍ രേഖപ്പെടുത്തും. ചരിത്ര-പൗരാണിക-പൈതൃക, കലാമൂല്യങ്ങള്‍ ഉള്ളവ, ക്ഷേത്രത്തിലെ ദൈനംദിനാവശ്യങ്ങള്‍ക്കുള്ളവ, സാമ്പത്തിക മൂല്യം മാത്രമുള്ളവ എന്നീ രീതിയിലാണ് തരംതിരിക്കല്‍. പരിശോധിക്കുന്ന വസ്തുക്കളുടെ തൂക്കവൂം, കാലപ്പഴക്കവും, പരിശുദ്ധിയും നിര്‍ണയിക്കാന്‍ പ്യൂരിറ്റി അനലൈസര്‍ അടക്കമുള്ള അത്യാധുനിക ഉപകരണങ്ങളുടെ സഹായംതേടും. ത്രിഡി ക്യാമറകള്‍ ഉപയോഗിച്ച് ഇവയുടെ ത്രിമാനചിത്രങ്ങളെടുക്കും.

വിദഗ്ധ സമിതി അംഗം ഡോ.എസ് നമ്പിരാജനാണ് ശാസ്ത്രീയ പരിശോധനയുടെ ചുമതല. വി.എസ്.എസ്.സിയുടെ നൂതന സാങ്കിതികവിദ്യകള്‍ ഉപയോഗിച്ചാണ് നിധിയുടെ വിവരങ്ങള്‍ ശേഖരിക്കുന്നത്. കഴിഞ്ഞ ഒക്ടോബറില്‍ തുടങ്ങാനിരുന്ന മൂല്യനിര്‍ണയം പലകാരണങ്ങള്‍ കൊണ്ട് നീളുകയായിരുന്നു.

റിസര്‍വ് ബാങ്ക് ഉദ്യോസ്ഥരുടെ സാന്നിധ്യത്തിലാണ് പരിശോധന. കണക്കുകള്‍ തെറ്റാതിരിക്കാന്‍ നൂറ് സാധനങ്ങള്‍ വീതം ബാച്ചായാണ് പരിശോധനക്കായി പുറത്തെടുക്കുക. സുരക്ഷയുടെ ഭാഗമായി ഇവരെ കര്‍ശന പരിശോധനകള്‍ക്ക് വിധേയരാക്കും. കല്ലറകളിലും പുറത്തും കണക്കെടുപ്പ് നടത്തുന്ന സ്ഥലത്തും നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

‘അഡ്മിന്റെ പ്രേരണ അതിജീവിക്കാന്‍ കഴിയാതെ ഒരു പാതിരാത്രിയില്‍ തെളിവെല്ലാം ഡിലീറ്റ് ചെയ്തിട്ട് അവന്‍ പോയി’; 2006 ല്‍ മകന്‍ ആത്മഹത്യ ചെയ്തതിന് പിന്നില്‍ ബ്ലൂവെയിലെന്ന വെളിപ്പെടുത്തലുമായി എഴുത്തുകാരി

ബ്ലൂവെയില്‍ ഗെയിമുമായി ബന്ധപ്പെട്ട ആത്മഹത്യ വാര്‍ത്തയാകുമ്പോള്‍ മുമ്പും സമാനസംഭവങ്ങളുണ്ടായിട്ടുണെന്ന് വെളിപ്പെടുത്തലുമായി എഴുത്തുകാരി എസ്. സരോജം.തിരുവനന്തപുരം വിളപ്പിന്‍ശാല സ്വദേശിയായ മനോദ് എന്ന പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയുടെ മരണത്തിന് പിന്നില്‍ ബ്ലൂവെയിലാണെന്ന അമ്മയുടെ വെളിപ്പെടുത്തലിന് പിന്നാലെയാണ് കേരളം വിഷയത്തില്‍ ആശങ്കപ്പെട്ടു തുടങ്ങിയത്.Also Read:  ‘മരണകള