അവാര്‍ഡിനുവേണ്ടി സിനിമ ചെയ്യില്ല എന്ന് പ്രശസ്ത സിനിമാതാരം പത്മപ്രിയ. ദേശീയ ചലച്ചിത്ര അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശം നേടിയ പത്മപ്രിയ തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ നിരാശയില്ലെന്ന് വ്യക്തമാക്കി. തന്റെ അഭിപ്രായത്തെ ന്യായീകരിക്കാന്‍ ഒരു കമന്റും പാസ്സാക്കി പത്മപ്രിയ. അവാര്‍ഡല്ല സിനിമയാണ് എന്നെ നയിക്കുന്നതെന്ന്.
‘ജീവിതത്തില്‍ ഞാനൊരിക്കലും നിരാശയായിട്ടില്ല പോക്കിസം തമിഴ്‌നാട്ടിലെ അവാര്‍ഡ് ആഘോഷങ്ങള്‍ അവഗണിച്ചതിനെ പറ്റി നിങ്ങള്‍ എന്താണ് പറഞ്ഞത്. ഇതൊക്കെ എനിക്ക് ലഭിച്ചാല്‍ ലോകത്തിന്റെ ഭാരം മുഴുവനും എന്റെ ചുമലിലായിരിക്കും. പരിശ്രമിക്കുന്നത് ഞാനവസാനിപ്പിക്കും’. പ്രിയ പറയുന്നു.
വിവിധ ഭാഷകളിലായുള്ള പത്മപ്രിയയുടെ പ്രകടനം ജൂറി എടുത്തുപറഞ്ഞിരുന്നു. എന്നാല്‍ അവാര്‍ഡ് പത്മപ്രിയക്ക് ലഭിച്ചില്ല.
പഴശ്ശിരാജയിലും കുട്ടിസ്രാങ്കിലും പോക്കിസത്തിലും മിന്നുന്ന പ്രകടനവുമായാണ് പത്മപ്രിയ വെള്ളിത്തിരയിലെത്തിയത്.ചെറിയൊരാശ്വാസം കുട്ടിസ്രാങ്കിന് അവാര്‍ഡുലഭിച്ചു എന്നതാണ്.
നാഷണല്‍ അവാര്‍ഡ് ജൂറി തഴഞ്ഞത് സഹിക്കാം. എന്നാല്‍ സ്വന്തം നാട്ടുകാര്‍ ശ്രദ്ധിക്കാതെ പോയതാണ് സങ്കടം.പക്ഷേ പത്മപ്രിയ പറയുന്നതെന്തെന്നോ, ഇതിനൊന്നും എന്നില്‍ ഒരു മാറ്റവും ഉണ്ടാക്കാന്‍ കഴിയില്ല. അവാര്‍ഡിനുവേണ്ടി ഞാന്‍ സിനിമ ചെയ്യില്ല. നടിയുടെ ചങ്കുറപ്പ് സമ്മതിക്കണം!
ഇതൊക്കെയാണെങ്കിലും മാധ്യമങ്ങളും സ്വകാര്യസ്ഥാപനങ്ങളും ഒരപാട് തവണ പത്മപ്രിയയുടെ കഴിവ് തിരിച്ചറിഞ്ഞിട്ടുണ്ട്. നടിയ്ക്ക് അവരില്‍ നിന്നും ലഭിച്ച അവാര്‍ഡുകള്‍ ഇത് വ്യക്തമാക്കുന്നു. പഴശ്ശിരാജയ്ക്കും കുട്ടിസ്രാങ്കിനും ഭൂമിമലയാളത്തിനുമായി പത്മപ്രിയക്ക് ലഭിച്ച അവാര്‍ഡുകള്‍ ഒരുപാടാണ്.
ആദ്യസിനിമയില്‍ തന്നെ മികച്ച പുതുമുഖനടിയ്ക്കുള്ള ഏഷ്യാനെറ്റ് അവാര്‍ഡ് പത്മപ്രിയ നേടിയിരുന്നു.
പഴശ്ശിരാജയിലെ നീലിയ്ക്കുവേണ്ടി നടി കളരിപ്പയറ്റു പഠിച്ചിരുന്നു. കുട്ടിസ്രാങ്കിലാണെങ്കില്‍ ബുദ്ധിസ്റ്റിന്റെ വേഷമാണ് പത്മപ്രിയയ്ക്ക്
എന്നും എളിമകാത്തുസൂക്ഷിക്കുന്ന പ്രിയ പക്ഷേ പറയുന്നത് ‘ഇതൊന്നും എന്റെ കഴിവല്ല. സംവിധായകന്‍ പറയുന്നത് പോലെ പ്രവര്‍ത്തിക്കുകമാത്രമേ ചെയ്തിട്ടുള്ളൂ.എന്നുവച്ച് എന്റെ ബുദ്ധി ഉപയോഗിച്ചിട്ടില്ല എന്നല്ല. ഇത് ഒരു കൂട്ടായ പ്രവര്‍ത്തനമാണ്.’
അവാര്‍ഡ് ലഭിക്കാതെ പോയെങ്കിലും പത്മപ്രിയയുടെ കഴിവിനെ മലയാള സിനിമാ പ്രേക്ഷകര്‍ അംഗീകരിക്കുകതന്നെ ചെയ്തിട്ടുണ്ട്‌.

Subscribe Us: