രഞ്ജിത്ത് ശങ്കറിന്റെ ‘അര്‍ജുനന്‍ സാക്ഷി’യില്‍ നിന്ന് ഒഴിവാക്കിയെങ്കിലെന്താ വൈശാഖിന്റെ സീനിയേഴ്‌സില്‍ പത്മപ്രിയയ്ക്ക് കിട്ടിയത് മികച്ച റോളല്ലേ!

പ്രതിഫലം തര്‍ക്കമാണ് അര്‍ജുനന്‍ സാക്ഷിയില്‍ നിന്ന് പത്മപ്രിയയെ ഒഴിവാക്കാന്‍ കാരണം. ആറുലക്ഷം രൂപയാണ് പത്മപ്രിയക്ക് നല്‍കാനിരുന്നത്. അഭിനയം എന്താണെന്നറിയാത്ത നടിമാര്‍ക്ക് 25ലക്ഷം വരെ കൊടുക്കാന്‍ ഒരു മടിയുമില്ലാത്തവര്‍ തന്നെപ്പോലെ ‘എല്ലാ കഴി’വും തെളിയിച്ച നടിയ്ക്ക് ആറുലക്ഷം രൂപ പറയുന്നത് ശരിയാണോ എന്നാണ് പത്മപ്രിയ ചോദിക്കുന്നത്.
അര്‍ജുനന്‍ സാക്ഷി ഇല്ലെങ്കില്‍ പത്മപ്രിയ വീട്ടിലിരിക്കേണ്ടി വരുമോ? പുളിങ്കൊമ്പല്ലേ കയ്യില്‍ വന്നിരിക്കുന്നത്. ‘പോക്കിരിരാജ’ എന്ന മെഗാഹിറ്റിലൂടെ മലയാള സിനിമയിലെ മുന്‍നിര സംവിധായകനായി മാറിയ വൈശാഖ് തന്റെ പുതിയ ചിത്രത്തില്‍ പത്മപ്രിയയെ നായികയാക്കി എന്നാണ് പുതിയ വാര്‍ത്ത.