p-templeതിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സുരക്ഷക്കായി പ്രത്യേക ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ തസ്തിക സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഡി.സി.പി പത്മനാഭസ്വാമി ടെംപിള്‍ എന്നായിരിക്കും തസ്തികയുടെ പേര്. നിലവില്‍ സുരക്ഷാ ചുമതലയുള്ള എസ്.പി അനില്‍കുമാറായിരിക്കും ഡി.സി.പി സ്ഥാനത്ത് നിയമിക്കപ്പെടുക. ഡി.സി.പിക്ക് കീഴില്‍ രണ്ട് വീതം ഡി.വൈ.എസ്.പിമാരെയും നാല് വീതം സി.ഐമാരെയും നിയമിക്കും.

ക്ഷേത്രത്തിന് ചുറ്റും പ്രത്യേക വയര്‍ലെസ് സംവിധാനമൊരുക്കാന്‍ തീരുമാനമായിട്ടുണ്ട്. 12 കോടി രൂപയുടെ സുരക്ഷാ ഉപകരണങ്ങള്‍ വാങ്ങും. ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കണ്ടെത്താന്‍ പ്രത്യേക സെന്‍സറിങ് സംവിധാനമൊരുക്കാനും തീരുമാനമായി.

Subscribe Us: