Categories

പത്മനാഭസ്വാമിക്ഷേത്രത്തിലെ സ്വത്ത് സംരക്ഷണം: ഇടക്കാല റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

pathmanabhaswami-templeതിരുവനന്തപുരം: ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ അമൂല്യസ്വത്തുക്കളുടെ സംരക്ഷണത്തിനായി എടുത്ത നടപടികള്‍ വിശദീകരിച്ച് കേരളം സുപ്രീംകോടതിയില്‍ ഇടക്കാല റിപ്പോര്‍ട്ട് നല്‍കി.

നിലവറകളിലെ സമ്പത്തിന്റെ കണക്കെടുപ്പ് ഈ മാസം 20നു പുനരാരംഭിക്കുമെന്നും അതിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കിയെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സുരക്ഷ ഉറപ്പുവരുത്തുന്നതിനായി കോടതി നിര്‍ദേശിച്ച 14 നിര്‍ദേശങ്ങളില്‍ ഭൂരിപക്ഷവും നടപ്പാക്കിയതായും സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

എന്നാല്‍ ചില നിര്‍ദേശങ്ങള്‍ രണ്ടാം ഘട്ടത്തില്‍ മാത്രമേ നടപ്പാക്കാനാകൂവെന്നും റിപ്പോര്‍ട്ടില്‍ സംസ്ഥാനം വ്യക്തമാക്കി. സ്വത്തുക്കളുടെ മൂല്യനിര്‍ണയം ഈ മാസം 20 ന് ആരംഭിക്കുമെന്നും ഓരോ വസ്തുവും മൂല്യനിര്‍ണയം നടത്തുന്നതിന് കുറഞ്ഞത് 20 മിനിറ്റുകള്‍ എടുക്കുമെന്നും റിപ്പോര്‍ട്ടില്‍ സംസ്ഥാനം വ്യക്തമാക്കുന്നു.

സ്വത്തിന്റെ സംരക്ഷണത്തിനും മൂല്യനിര്‍ണയത്തിനുമുള്ള ഫണ്ട് ലഭ്യമാക്കിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്. വിദഗ്ധ സമിതി നിര്‍ദേശിച്ച സുരക്ഷ ഉറപ്പാക്കാനായി ചെയ്ത കാര്യങ്ങളെല്ലാം റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചിട്ടുണ്ട്. സുരക്ഷയ്ക്കായുള്ള നിര്‍ദേശങ്ങള്‍ നടപ്പിലാക്കാത്തതില്‍ കോടതി കഴിഞ്ഞ തവണ സംസ്ഥാനസര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

മുസ്‌ലിങ്ങള്‍ക്ക ഒത്തു ചേരുന്നതിന് വെള്ളിയും ക്രിസ്ത്യനികള്‍ക്ക് ഞായറുമുള്ളതുപോലെ ഹിന്ദുക്കള്‍ക്കില്ല;’ഹിന്ദു തീവ്രവാദികള്‍ പശുവിനെ വെട്ടി ക്ഷേത്രത്തിലിട്ട് മുസ്‌ലിമിന്റെ തലയില്‍ വച്ച് സമ്മര്‍ദ്ദമുണ്ടാക്കുന്നു; രാഹുല്‍ ഈശ്വര്‍ വീഡിയോ കാണം

 കൊച്ചി: ഹിന്ദുക്കളെയും മുസ്‌ലിങ്ങളെയും പരസ്പ്പരം തെറ്റിക്കാന്‍ ഹിന്ദു തീവ്രവാദികള്‍ ശ്രമിക്കാറുണ്ടെന്നും പശുവിനെ വെട്ടി അമ്പലത്തിലിട്ട് അത് മുസ്ലിങ്ങളുടെ തലയില്‍ വയ്ക്കുന്നുവെന്നും രാഹുല്‍ ഈശ്വര്‍. മുസ്‌ലിം സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് വെള്ളിയാഴ്ച ക്രിസ്ത്യന്‍ സഹോദരന്മാര്‍ക്ക് ഒത്തു ചേരുന്നതിന് ഞായറാഴ്ചയുമുള്ളതുപോലെ ഹിന്ദുക്കള്‍ക്ക് ഒരു ദിവസമില