എഡിറ്റര്‍
എഡിറ്റര്‍
പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഡയറക്ടറെ മാറ്റാന്‍ തീരുമാനം; പകരം ആരെന്നതില്‍ തര്‍ക്കം
എഡിറ്റര്‍
Monday 8th May 2017 4:50pm

 

തിരുവനന്തപുരം: പത്മനാഭസ്വാമി ക്ഷേത്രം എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. സതീഷിനെ തല്‍സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനമായി. ഡയറക്ടറെ നീക്കാന്‍ തീരുമാനിച്ചെങ്കിലും പകരം ആരെ നിയമിക്കും എന്ന കാര്യത്തില്‍ ഇത് വരെ ധാരണയായിട്ടില്ല. മൂന്ന് ഐ.എ.എസ് ഉദ്യോഗസ്ഥരുടെ പേരുകള്‍ സര്‍ക്കാര്‍ നിര്‍ദേശിച്ചിട്ടുണ്ട്.


Also read കൈക്കൂലി വാങ്ങി പോക്കറ്റിലിട്ട് മുദ്രാവാക്യം വിളിച്ചിട്ട് കാര്യമില്ല; മൂന്നാര്‍ വിഷയത്തില്‍ സര്‍ക്കാരിനും ഇടത് യൂണിയനുകള്‍ക്കുമെതിരെ സി.എന്‍ ജയദേവന്‍


പത്മനാഭസ്വാമി ക്ഷേത്രത്തിലെ കോടികള്‍ വിലമതിക്കുന്ന സ്വര്‍ണ്ണത്തിലും സമ്പത്തിലും വ്യാപക ക്രമേക്കേടുകള്‍ നടന്നതായി നേരത്തെ അമിക്കസ്‌ക്യൂറി റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സ്വത്ത് കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിലെ പരാതികള്‍ പരിശോദിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ ആവശ്യമാണെന്നും അമിക്കസ്‌ക്യൂറി ആവശ്യപ്പെട്ടിരുന്നു.

നേരത്തെ ഏക്‌സിക്യൂട്ടീവ് ഡയറക്ടറെ മാറ്റണമെന്നാവശ്യപ്പെട്ട് രാജകുടുംബം സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാല്‍ സതീഷിനെ മാറ്റാന്‍ തീരുമാനിച്ച സാഹചര്യത്തില്‍ അമിക്കസ്‌ക്യൂറിയും സംസ്ഥാനവും ഉദ്യോഗസ്ഥരുടെ വ്യത്യസ്ത ഉദ്യോഗസ്ഥരുടെ പേരുകളുമായ് രംഗത്ത് വന്നത് തര്‍ക്കത്തിന് കാരണമായേക്കാം.


Dont miss ചുവന്ന തെരുവുകള്‍ വേണം; ആവശ്യക്കാര്‍ അങ്ങോട്ട് പോകട്ടെ; സ്ത്രീകളേയും കുട്ടികളേയും വെറുതെ ഉപദ്രവിക്കരുത് :നടി സാന്ദ്ര


കാര്‍ത്തികേയന്‍, രതീഷ്, വേണുഗോപാല്‍ എന്നിവരുട പേരുകളാണ് സംസ്ഥാനം മുന്നോട്ട് വച്ചിട്ടുള്ളത്. ആര്‍ കണ്ണന്‍ നീല ഗംഗാധരന്‍ എന്നിവരുടെ പേരുകളാണ് അമിക്കസ്‌ക്യൂറി നിര്‍ദേശിച്ചിരിക്കുന്നത്.

Advertisement