തൃശൂര്‍: മുരളീധരന്റെ മടങ്ങിവരവില്‍ അച്ഛന്റെ ആത്മാവ് ഇപ്പോള്‍ സന്തോഷിക്കുന്നുണ്ടാകുമെന്ന് കെ.കരുണാകരന്റെ മകള്‍ പത്മജ വേണുഗോപാല്‍. കെ. മുരളീധരനെ കോണ്‍ഗ്രസില്‍ തിരിച്ചെടുക്കാന്‍ തത്വത്തില്‍ ധാരണയായതറിഞ്ഞ് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു പത്മജ.

നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമോ എന്ന കാര്യങ്ങളൊക്കെ ഹൈക്കമാന്‍ഡാകും തീരുമാനിക്കുകയെന്നും പത്മജ കൂട്ടിച്ചേര്‍ത്തു.

കെ.കരുണാകരന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു മുരളീധരന്റെ മടങ്ങിവരവ്. എന്നാല്‍ കരുണാകരന്‍ മരിക്കുന്നതുവരെ ഇക്കാര്യത്തില്‍ ഒരു തീരുമാനമുണ്ടാക്കാന്‍ സാധിച്ചിരുന്നില്ല.