തിരുവനന്തപുരം: കെ.പി.സി.സി പുനഃസംഘടനയില്‍ തല്‍സ്ഥിതി തുടരണമെന്ന് കെ. കരുണാകരനൊപ്പം മടങ്ങിവന്നവര്‍. പത്മജ വേണുഗോപാലിന്റെ നേതൃത്വത്തില്‍ ഇവര്‍ മുഖ്യമന്ത്രിയെയും ചെന്നിത്തലയെയും കണ്ടു.

Ads By Google

തൃശൂര്‍ ഡി.സി.സി അധ്യക്ഷസ്ഥാനമാണ് പത്മജ ആവശ്യപ്പെട്ടത്. മുരളീധരനും കൂട്ടര്‍ക്കും സ്ഥാനങ്ങള്‍ നല്‍കുന്നതിനോട് എതിര്‍പ്പില്ല. എന്നാല്‍ തങ്ങളുടെ സ്ഥാനങ്ങള്‍ പങ്കുവയ്ക്കില്ലെന്നും വ്യക്തമാക്കി.

കരുണാകരനൊപ്പം മടങ്ങിവന്നയാളുകള്‍ക്ക് അര്‍ഹമായ പരിഗണന ലഭിക്കണമെന്നും പത്മജ വേണുഗോപാല്‍ ആവശ്യപ്പെട്ടു.