തിരുവനന്തപുരം: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അതില്ലെങ്കില്‍ വേറെ വഴി നോക്കുമെന്നും കോണ്‍ഗ്രസ് നേതാവ് പത്മജ വേണുഗോപാല്‍.

Ads By Google

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ സഹോദരന്‍ കെ.മുരളീധരന്റെ നിലപാടിനൊപ്പമാണ് താനും. എ.കെ.ആന്റണി ഇക്കാര്യത്തില്‍ തെറ്റുകാരനല്ലെന്നും പത്മജ പറഞ്ഞു.

Subscribe Us:

കരുണാകരന്റെ കുടുംബത്തിനൊപ്പം കെ.പി.സി.സി പ്രസിഡന്റ് നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും പത്മജ പറഞ്ഞു. കെ.കരുണാകരനും കുടുംബത്തിനും ഇന്നുവരെ നീതി കിട്ടിയിട്ടില്ല. തന്നെയും സഹോദരനെയും മക്കള്‍ രാഷ്ട്രീയം ആരോപിച്ച് അകറ്റിനിര്‍ത്തുന്ന സ്ഥിതിയുണ്ടായിരുന്നെന്നും പത്മജ പറഞ്ഞു.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ തുടരന്വേഷണത്തിന് സര്‍ക്കാര്‍ തയ്യാറാവാത്തതില്‍ വേദനയുണ്ട്. കോണ്‍ഗ്രസ് കേന്ദ്രനേതൃത്വവുമായി ഇക്കാര്യം ചര്‍ച്ച ചെയ്യും.

ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ ഉള്‍പ്പെട്ട പൊലീസുകാര്‍ക്കെതിരെ ഇനിയും നടപടി സ്വീകരിച്ചിട്ടില്ല. ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട ശേഷവും സര്‍ക്കാരിന്റെ ഭാഗത്തു നിന്നും തുടര്‍ നടപടികള്‍ വൈകുന്നതില്‍ വേദനയുണ്ടെന്നും പത്മജ വേണുഗോപാല്‍ പറഞ്ഞു.