കോഴിക്കോട് ജില്ലയിലെ അടിവാരം മുതല്‍ വയനാട് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ ചെമ്പ്രപീക്ക് വരെയുള്ള കയറ്റിറക്കങ്ങളിലാണ് ‘പതിനൊന്നാം സ്ഥല’ത്തിന്റെ സഞ്ചാരം. റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം തേടിപ്പോകുന്ന വിദേശ മലയാളിയുടെ ആദ്യയാത്രയും അസുഖബാധിതനായ ആദിവാസി വൃദ്ധനെ ആശുപത്രിയിലെത്തിക്കാനുള്ള രണ്ടാമത്തെ യാത്രയും മൂപ്പന്റെ മൃതദ്ദേഹം വഹിച്ച് വീട്ടിലേക്കുള്ള മൂന്നാമത്തെ യാത്രയുമാണിവ.

11

quote-mark

ഇതില്‍ കഥ നടക്കുന്നത് വയനാട്ടില്‍ എവിടെയോ അല്ല; കഥ സഞ്ചരിക്കുന്ന വഴികളില്‍ത്തന്നെയാണ്. ‘റോഡ് മൂവി’ എന്നത് ലോകസിനിമയില്‍ ഏറെ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു കഥപറച്ചില്‍ സങ്കേതമാണ്. ഇതും ഒരു റോഡ് മൂവി എന്ന നിലയിലാണ് അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ റോഡ് മൂവികളുടെ പതിവ് സഞ്ചാരരീതികളും ചടുലതയും ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ പോയ വഴികളോട് നീതിപുലര്‍ത്തി എന്നതാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്.

ക്രിസ്തുവിന്റെ പീഢാനുഭവങ്ങളും കുരിശുമരണവുമായി ബന്ധപ്പെട്ട പദമാണ് ‘പതിനൊന്നാം സ്ഥലം’. ആദിവാസിഭൂമി, പരിസ്ഥിതി, അനീതി എന്നിവ മുഖ്യപ്രമേയമാക്കി കേരളീയം കൂട്ടായ്മയുടെ ബാനറില്‍ രഞ്ജിത്ത് ചിറ്റാടെ സംവിധാനം ചെയ്ത സിനിമയ്ക്ക് നല്‍കിയ പേരും അതായിത്തീര്‍ന്നത് ഒട്ടും യാദൃച്ഛികമല്ല. കാരണം, അധികാരപ്രയോഗങ്ങളില്‍ ഇരയാക്കപ്പെട്ട, അനീതികളുടെ അനുഭവങ്ങള്‍ പേറുന്ന ആദിവാസി ജനതയുടെ സമകാലിക ദുരവസ്ഥകള്‍ പറയുന്ന ‘പതിനൊന്നാം സ്ഥലം’ എന്ന സിനിമ പീഢാനുഭവങ്ങളുടെ മറ്റൊരു ഘട്ടത്തെത്തന്നെയാണ് ഓര്‍മപ്പെടുത്തുന്നത്.

പേരു സൂചിപ്പിക്കുന്നതുപോലെ ‘സ്ഥലം’ ഒരു പ്രധാനവിഷയമായി ഈ സിനിമയിലേക്ക് കടന്നുവരികയും, അതിന്റെ പലമാനങ്ങള്‍ വിശകലന വിധേയമാക്കുകയും ചെയ്യുന്നു. ചിത്രത്തിന്റെ ടൈറ്റില്‍ ഭാഗത്ത് കാണിക്കുന്ന ഗൂഗിള്‍ മാപ്പില്‍ തിരയുന്ന രംഗംപോലെ, ‘സ്റ്റാര്‍ട്ടിങ്ങ് പോയിന്റിനും’ ‘ഡെസ്റ്റിനേഷനും’ ഇടയില്‍ അളന്നുമുറിക്കപ്പെട്ടതാണ് സ്ഥലം/ഭൂമി/പ്രദേശം എന്ന സാമാന്യബോധത്തെ/നിര്‍വചനത്തെ ഈ സിനിമ തുടര്‍ന്ന് പ്രശ്‌നവത്കരിക്കുന്നു.

രണ്ട് പോയിന്റുകള്‍ക്കിടയില്‍ അദൃശ്യരാക്കപ്പെടുന്ന ‘സ്ഥല’ത്തിന്റെ യഥാര്‍ത്ഥ അവകാശികളുടെ പക്ഷത്തു നിന്നും സിനിമ അതിന്റെ രാഷ്ട്രീയം പറയുന്നു. അതിനായി, അതിരുകളിട്ട് തിട്ടപ്പെടുത്തിയ യഥാര്‍ത്ഥ സ്ഥലങ്ങളിലൂടെ, പലകാലങ്ങളില്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നതും അനുഭവിച്ചു കൊണ്ടിരിക്കുന്നതുമായ പീഢനങ്ങളുടെ ഭൂമികയിലേക്കു നടത്തുന്ന യാത്രകൂടിയാവുന്നു ഈ സിനിമ.

ആദിവാസി ജനതയെയും ഭൂമിയെയും സംബന്ധിച്ച വിഷയം സംസാരിക്കുന്ന ഈ സിനിമ, സാങ്കല്‍പ്പിക പ്രദേശങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ആദിവാസികള്‍ ജീവിക്കുന്ന, സമരം ചെയ്യുന്ന അതേ സ്ഥലങ്ങളിലേക്ക് ക്യാമറയുമായി കടന്നു ചെന്നിരിക്കുന്നത്. മുത്തങ്ങ സമരാനന്തരവും വയനാട്ടില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ സത്യസന്ധമായ ചിത്രം ‘റിയല്‍ ലൊക്കേഷന്‍സി’ലൂടെ പറയുന്നതാണ് സിനിമയുടെ ഉള്‍ക്കരുത്ത്.

1

കേരളത്തിലെ ആദിവാസി ജനസംഖ്യയില്‍ മുന്നില്‍ നില്‍ക്കുന്ന വയനാട് പശ്ചാത്തലമാക്കിയാണ് സിനിമ തയ്യാറാക്കിയിരിക്കുന്നത്. ബ്രിട്ടീഷ് നാട്ടുരാജാക്കന്‍മാരുടെ കാലത്തെ ചൂഷണത്തിന്റെയും പിന്നീട് സംഘടിത കുടിയേറ്റത്തിന്റെയും അതുകഴിഞ്ഞ് ഭൂമിക്കുവേണ്ടിയുള്ള ആദിവാസി പോരാട്ടങ്ങളുടെയും ചരിത്ര പശ്ചാത്തലമുള്ള ഒരു പ്രദേശം കൂടിയാണ് വയനാട്.

അതുകൊണ്ടുതന്നെയാണ് ആദിവാസി ജനതയെയും ഭൂമിയെയും സംബന്ധിച്ച വിഷയം സംസാരിക്കുന്ന ഈ സിനിമ, സാങ്കല്‍പ്പിക പ്രദേശങ്ങള്‍ കൃത്രിമമായി സൃഷ്ടിക്കാന്‍ ശ്രമിക്കാതെ ആദിവാസികള്‍ ജീവിക്കുന്ന, സമരം ചെയ്യുന്ന അതേ സ്ഥലങ്ങളിലേക്ക് ക്യാമറയുമായി കടന്നു ചെന്നിരിക്കുന്നത്. മുത്തങ്ങ സമരാനന്തരവും വയനാട്ടില്‍ എന്താണ് നടന്നുകൊണ്ടിരിക്കുന്നത് എന്നതിന്റെ സത്യസന്ധമായ ചിത്രം ‘റിയല്‍ ലൊക്കേഷന്‍സി’ലൂടെ പറയുന്നതാണ് സിനിമയുടെ ഉള്‍ക്കരുത്ത്.

വയനാടിന്റെ ചരിത്രവും വര്‍ത്തമാനവും സംസാരിക്കുന്ന ഈ ‘യഥാര്‍ത്ഥ ഇടങ്ങള്‍’ കഥയ്ക്കപ്പുറമുള്ള പലതും ക്യാമറയിലൂടെ  പറഞ്ഞുതരുന്നു. കഥകള്‍ സാങ്കല്‍പ്പിക സൃഷ്ടികള്‍ ആണെന്നതിനാല്‍ത്തന്നെ, കഥയുടെ പശ്ചാത്തലത്തിനും കല്‍പ്പനാസൃഷ്ടമായ ഒരു ഭൂമിശാസ്ത്രം മതിയെന്ന മലയാള സിനിമയുടെ നടപ്പുശീലത്തെ ‘പതിനൊന്നാം സ്ഥലം’ മറികടക്കുന്നുണ്ട്.

2

ഇതില്‍ കഥ നടക്കുന്നത് വയനാട്ടില്‍ എവിടെയോ അല്ല; കഥ സഞ്ചരിക്കുന്ന വഴികളില്‍ത്തന്നെയാണ്. ‘റോഡ് മൂവി’ എന്നത് ലോകസിനിമയില്‍ ഏറെ പരീക്ഷണങ്ങള്‍ നടന്നിട്ടുള്ള ഒരു കഥപറച്ചില്‍ സങ്കേതമാണ്. ഇതും ഒരു റോഡ് മൂവി എന്ന നിലയിലാണ് അണിയറ പ്രവര്‍ത്തകര്‍ അവതരിപ്പിച്ചിരിക്കുന്നത്. എന്നാല്‍ റോഡ് മൂവികളുടെ പതിവ് സഞ്ചാരരീതികളും ചടുലതയും ഇതില്‍ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ലായിരിക്കാം. പക്ഷേ പോയ വഴികളോട് നീതിപുലര്‍ത്തി എന്നതാണ് ഈ യാത്രയെ വ്യത്യസ്തമാക്കുന്നത്.

കോഴിക്കോട് ജില്ലയിലെ അടിവാരം മുതല്‍ വയനാട് ജില്ലയിലെ ഉയര്‍ന്ന പ്രദേശമായ ചെമ്പ്രപീക്ക് വരെയുള്ള കയറ്റിറക്കങ്ങളിലാണ് ‘പതിനൊന്നാം സ്ഥല’ത്തിന്റെ സഞ്ചാരം. റിസോര്‍ട്ട് സ്ഥാപിക്കാന്‍ സ്ഥലം തേടിപ്പോകുന്ന വിദേശ മലയാളിയുടെ ആദ്യയാത്രയും അസുഖബാധിതനായ ആദിവാസി വൃദ്ധനെ ആശുപത്രിയിലെത്തിക്കാനുള്ള രണ്ടാമത്തെ യാത്രയും മൂപ്പന്റെ മൃതദ്ദേഹം വഹിച്ച് വീട്ടിലേക്കുള്ള മൂന്നാമത്തെ യാത്രയുമാണിവ.

അടുത്ത പേജില്‍ തുടരുന്നു