പത്തനംതിട്ട: പത്തനംതിട്ട കളനയ്ക്കടുത്ത് വാഹന പരശോധയ്ക്കിടെ വനിതാ കോണ്‍സ്റ്റബിള്‍ മിനിലോറിയിടിച്ചു മരിച്ചു. അടൂര്‍ പോലീസ് സ്‌റ്റേഷനിലെ കോണ്‍സ്റ്റബിള്‍ ബിന്ദുവാണ് മരിച്ചത്.
കൂടെയുണ്ടായിരുന്ന എസ്.ഐയ്ക്കും രണ്ടു പോലീസുകാര്‍ക്കും പരിക്കുണ്ട്. വാഹന പരിശോധനയ്ക്കിടെയാണ് അപകടമുണ്ടായത്.