പ്രവാസജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങുന്ന ജിദ്ദയിലെ പ്രമുഖസാമൂഹിക പ്രവര്‍ത്തകനായ ഓ.പി.ആര്‍. കുട്ടിക്ക് പത്തനംതിട്ട ജില്ലാസംഗമം (പി.ജെ.എസ്) യാത്രയപ്പ് നല്‍കി. ഷറഫിയായിലെ സഹാറ ഓഡിറ്റോറിയത്തിലാണ് ജില്ലാസംഗമം നടന്നത്.

പ്രസിഡന്റ് ശശി നായരുടെ അധ്യക്ഷതയില്‍ ചേര്‍ന്ന  യോഗത്തില്‍ ഓ.പി.ആര്‍ കുട്ടിയെ ഉപഹാരം നല്‍കി ആദരിച്ചു.  കഴിഞ്ഞ 32 വര്‍ഷമായി സൗദി അറേബ്യയിലെ ജിദ്ദയില്‍ പ്രവാസജീവിതം നയിക്കുന്ന അദ്ദേഹം സൗദിയിലെ എല്ലാസാമൂഹിക പ്രവര്‍ത്തനങ്ങളൂടെയും മുന്‍പന്തിയില്‍ നിറഞ്ഞുനില്‍ക്കുന്ന വ്യക്തിത്വമായിരുന്നെന്ന് യോഗത്തില്‍ പ്രസിഡന്റ് അനുസ്മരിച്ചു. കൂടാതെ പി.ജെ.എസ്. പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം എന്നും സജീവമായ പിന്തുണ നല്‍കിയിട്ടുണ്ടെന്നും പ്രസിഡന്റ് സ്മരിച്ചു.

യോഗത്തില്‍ നൗഷാദ് അടൂര്‍, റോയ്ടി. ജോഷ്വ, അഹമ്മദ് മെഹബൂബ്, അനില്‍ അടൂര്‍, തക്ബീര്‍ പന്തളം, അനിയന്‍ ജോര്‍ജ്ജ് എന്നിവര്‍ സംസാരിച്ചു. ഓ.പി.ആര്‍. കുട്ടിമറുപടി പ്രസംഗം നടത്തി.