ജിദ്ദ: ജിദ്ദയിലെ പത്തനംതിട്ട നിവാസികളുടെകൂട്ടായ്മയായ പത്തനംതിട്ട ജില്ലാസംഗമത്തിന്റെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി നിര്‍ദ്ധനരായ ആറ് രോഗികള്‍ക്കുള്ള ചികിത്സാധനസഹായം വിതരണം നടത്തി. അടൂര്‍ വീരപ്പള്ളി ഹാളില്‍അടൂര്‍ നഗരസഭാ ചെയര്‍മാന്‍ ഉമ്മന്‍തോമസിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അടൂര്‍എം.എല്‍.എ. ചിറ്റയംഗോപകുമാര്‍ ധനസഹായവിതരണം ഉദ്ഘാടനം ചെയ്തു.

യോഗത്തില്‍മുന്‍മുന്‍സിപ്പല്‍ചെയര്‍മാന്‍ ബാബുദിവാകരന്‍, പറക്കോട്കൃഷ്ണകുമാര്‍, മാത്യു വീരപ്പള്ളില്‍, ബാലചന്ദ്രന്‍, ബിനു പി. രാജന്‍, എന്നിവര്‍ ആശംസാ പ്രസംഗം നടത്തി. പത്തനംതിട്ട ജില്ലാസംഗമം ജനറല്‍സെക്രട്ടറി നൗഷാദ് അടൂര്‍സ്വാഗതവും, സുധീന്‍ പന്തളംകൃതജ്ഞതയും പറഞ്ഞു.