ബറോഡ: റോഹിങ്ക്യന്‍ വംശഹത്യയില്‍ പ്രതിഷേധവുമായി ഇന്ത്യന്‍ ക്രിക്കറ്റ് താരം ഇര്‍ഫാന്‍ പത്താന്‍. ജനങ്ങള്‍ സമാധാനം ആഗ്രഹിക്കുന്നില്ലെന്നും പരസ്പരം വേദനിപ്പിക്കുന്നതില്‍ താല്‍പര്യപ്പെടുകയാണെന്നും പത്താന്‍ പറഞ്ഞു.

തന്റെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇന്ത്യന്‍ താരത്തിന്റെ പ്രതികരണം. റോഹിങ്ക്യന്‍ മുസ്‌ലിങ്ങള്‍ കൂട്ടത്തോടെ വംശഹത്യയെത്തുടര്‍ന്ന് ബംഗ്ലാദേശിലേയ്ക്ക് പലായനം ചെയ്തിരുന്നു.


Also Read: ‘ആര്‍.എസ്.എസിനെതിരെ എഴുതിയില്ലായിരുന്നെങ്കില്‍ അവരിപ്പോഴും ജീവിച്ചിരുന്നേനെ’; ഗൗരി ലങ്കേഷിന്റെ കൊലയ്ക്കു പിന്നിലെ സംഘപരിവാര്‍ ബന്ധം വെളിപ്പെടുത്തി ബി.ജെ.പി എം.എല്‍.എ


എന്നാല്‍ നൊബേല്‍ സമ്മാന ജേതാവായ ആങ് സാന്‍ സൂകി വിഷയത്തില്‍ നിഷേധാത്മക നിലപാടെടുക്കുന്നതില്‍ വ്യാപക പ്രതിഷേധമാണുയരുന്നത്. ഐക്യരാഷ്ട്ര സഭയുടെ കണക്കുകളനുസരിച്ച് അക്രമം സഹിക്കവയ്യാതെ പുതുതായി 60000ത്തോളം റോഹിങ്ക്യര്‍ മ്യാന്‍മാര്‍ വിട്ടിട്ടുണ്ടെന്നാണ്.

ഇന്ത്യയും പാകിസ്ഥാനും അഭയാര്‍ത്ഥികളോട് നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്.