കാശ്മീര്‍:  കാശ്മീര്‍ സന്ദര്‍ശിച്ച ദിലീപ് പട്ഗാന്‍കറിന്റെ നേതൃത്വത്തിലുള്ള മധ്യസ്ഥസംഘം സ്വാതന്ത്ര്യത്തിന്റെ രൂപരേഖയുണ്ടാക്കാന്‍ അവിടത്തെ വിദ്യാര്‍ത്ഥികളോടാവശ്യപ്പെട്ടു. അടുത്ത സന്ദര്‍ശന സമയത്ത് അതിനെ കുറിച്ച് ചര്‍ച്ച ചെയ്യാമെന്നാണ് അദ്ദേഹം പറഞ്ഞത്.

‘അടുത്ത തവണ കാശ്മീരിലേക്ക് വരുമ്പോള്‍ നമുക്ക് ആസാദിയെകുറിച്ചും അതിന്റെ സാമ്പത്തികവും നയപരവുമായ പ്രതിഫലനങ്ങളെ കുറിച്ചും പരിശോധിക്കണം. ഇത് നിങ്ങളുടെ ആഗ്രഹമാണെങ്കില്‍ നമുക്കിതു ചര്‍ച്ച ചെയ്യാം.’ ശ്രീനഗര്‍ യൂണിവേഴ്‌സിറ്റിയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികളോട് പട്‌ഗോന്‍കര്‍ പറഞ്ഞു.

മൂന്ന് നിര്‍ദേശങ്ങളാണ് ‌വിദ്യാര്‍ത്ഥികള്‍ മധ്യസ്ഥരുടെ മൂന്‍പില്‍ വച്ചത്. ഇതില്‍ ആദ്യത്തേത് നിയമത്തിന്റെ ക്രൂരതയ്‌ക്കെതിരെ കല്ലെറിഞ്ഞ വിദ്യാര്‍ത്ഥികളെയും യുവജനങ്ങളെയും മോചിപ്പിക്കുക എന്നതാണ്. കാശ്മീരിലെ കൂടുതല്‍ വിദ്യാലയങ്ങളും ജയിലുകളും സന്ദര്‍ശിക്കാനുള്ള ആഗ്രഹം പട്ഗാന്‍കര്‍ പ്രകടിപ്പിച്ചു.