പത്തനംതിട്ട: തുടര്‍ച്ചയായി 24 മണിക്കൂര്‍ ജോലിയെടുത്ത പോലീസ് കോണ്‍സ്റ്റബിള്‍ ആത്മഹത്യ ചെയ്തു. പത്തനംതിട്ട കോന്നിയൂരില്‍ പോലീസ് കോണ്‍സ്റ്റബിളായിരുന്ന ശ്രീകുമാറിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുടല്‍ പോലീസ്‌റ്റേഷനിലെ കോണ്‍സ്റ്റബിളാണ് ശ്രീകുമാര്‍. തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം.

തുടര്‍ച്ചയായി ജോലി ചെയ്യിപ്പിച്ച് മേല്‍ ഉദ്യോഗസ്ഥര്‍ പീഡിപ്പിച്ചതാണ് ആത്മഹത്യക്ക് കാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു. 12 ദിവസമായി ശ്രീകുമാറിന് വീട്ടില്‍ പോകാന്‍ കഴിഞ്ഞിരുന്നില്ല. ഇങ്ങിനെയാണെങ്കില്‍ തുടരാന്‍ കഴിയില്ലെന്ന് ഇദ്ദേഹം ബന്ധുക്കളെ വിളിച്ച് അറിയിച്ചിരുന്നു.