Categories

ആദിവാസിക്കെന്തിനാ പാസ്‌പോര്‍ട്ട്?; ഓഫീസിലെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥന്‍ അപമാനിച്ചു

കോഴിക്കോട്: പാസ്‌പോര്‍ട്ട് എടുക്കാനെത്തിയ ആദിവാസി സ്ത്രീയെ കോഴിക്കോട്ട് പാസ്‌പോര്‍ട്ട് ഓഫീസില്‍ വെച്ച്  ജാതിപ്പേര് വിളിച്ച് അപമാനിച്ചു. കണ്ണൂര്‍ കൊളയാട് ചെറുവ സ്വദേശി സൗമിനിയാണ് കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസര്‍ മധുസൂദനന്‍ നായര്‍ അപമാനിച്ചെന്ന് പറഞ്ഞ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

ചൊവ്വാഴ്ചയായിരുന്നു സംഭവം. പാസ്‌പോര്‍ട്ടിനുവേണ്ടി സൗമിനിയും മകള്‍ ബവിതയും തിങ്കളാഴ്ച പാസ്‌പോര്‍ട്ട് ഓഫീസിലെത്തിയിരുന്നു. സൗമിനിയുടെ ആദ്യ പാസ്‌പോര്‍ട്ട് നഷ്ടമായതിനാല്‍ അതുമായി ബന്ധപ്പെട്ട രേഖകളുമായി വരാന്‍ പാസ്‌പോര്‍ട്ട് ഓഫീസില്‍ നിന്നും നിര്‍ദേശിക്കുകയായിരുന്നു. ഇതേ തുടര്‍ന്നാണ് ചൊവ്വാഴ്ച വീണ്ടും ഓഫീസിലെത്തിയത്. രേഖകളൊക്കെ ശരിയാക്കി കൗണ്ടറില്‍ പണമടക്കാന്‍ പോയപ്പോള്‍ അവിടെയുണ്ടായിരുന്ന വനിതാസ്റ്റാഫിന്റെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ മധുസൂദനന്‍ നായരെ കാണിക്കാനായി രേഖകള്‍ കൊണ്ടുപോയതെന്ന് സൗമിനിയുടെ മകള്‍ ബവിത ഡൂള്‍ ന്യൂസിനോട് പറഞ്ഞു.

ഇത് തരാന്‍ പറ്റില്ലെന്ന് സാറ് പറഞ്ഞു. പാസ്‌പോര്‍ട്ട് കിട്ടുന്നതിനായി ഇനിയെന്താണ് ചെയ്യേണ്ടതെന്ന് ഞാന്‍ ചോദിച്ചു. അപ്പോള്‍ ‘ഇത് ശരിയാവില്ല, ആദിവാസികള്‍ക്കൊന്നും പാസ്‌പോര്‍ട്ടില്ല.’ എന്നു പറഞ്ഞ് സാറ് കസേരയില്‍ നിന്നും എഴുന്നേറ്റ് കൈ ഞങ്ങള്‍ക്കുനേരെ ഓങ്ങി. സാര്‍ എങ്ങനെയെങ്കിലും ഞങ്ങള്‍ക്കിതൊന്ന് ശരിയാക്കി താ എന്ന് അമ്മ അദ്ദേഹത്തോട് പറഞ്ഞുവെങ്കിലും ഇറങ്ങിപ്പോകാനായിരുന്നു ആജ്ഞ. സ്ഥലത്തെത്തിയ വനിതാ സ്റ്റാഫ് ഞങ്ങളോട് പുറത്തുപോയ്‌ക്കോ എന്ന് ആംഗ്യം കാണിച്ചു. കരഞ്ഞുകൊണ്ടാണ് അവിടെ നിന്നും ഇറങ്ങിയത്- ബവിത പറഞ്ഞു.

അവിടെ നിന്നും ഇറങ്ങിയ ബവിതയും സൗമിനിയും നാട്ടുകാരുടെ നിര്‍ദേശപ്രകാരം സിറ്റി പോലീസ് കമ്മീഷണറുടെ ഓഫീസിലെത്തി പരാതപ്പെടുകയായിരുന്നു. കമ്മീഷണര്‍ക്ക് പരാതി നല്‍കിയിതന് പിന്നാലെ പട്ടികജാതി വികസന കമ്മീഷനും മുഖ്യമന്ത്രിയ്ക്കും പരാതി ഫാക്‌സായി അയച്ചു.

ഇതേ ആവശ്യവുമായി ഓഫീലെത്തി പുതിയ പാസ്‌പോര്‍ട്ട് ശരിപ്പെടുത്തിയ ചിലര്‍ അവിടെയുണ്ടായിരുന്നെന്നും ബവിത പറഞ്ഞു. ‘ അവിടെയുള്ള ചിലര്‍ ഞങ്ങളോട്പറഞ്ഞു ഞങ്ങളുടെ കൈവശമുണ്ടായിരുന്ന രേഖകള്‍ കൊണ്ട് അവര്‍ പോയപ്പോള്‍ പാസ്‌പോര്‍ട്ട് കിട്ടിയെന്ന്. ഒന്നുകൂടി അദ്ദേഹത്തെ കാണാന്‍ പലരും പറഞ്ഞു. ഞങ്ങളെ ആട്ടി പുറത്താക്കിയ സാറിനെ വീണ്ടും കാണാന്‍ പേടിയായതുകൊണ്ടാണ് പിന്നീട് പോവാതിരുന്നത്.’

‘ ആദ്യം പോയ സമയത്ത് അമ്മ വന്ന സമയവും ഫ്‌ളൈറ്റിന്റെ നമ്പറും ചോദിച്ചിരുന്നു. സമയം എനിക്കോര്‍മ്മയുണ്ടായിരുന്നു. അത് ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഫ്‌ളൈറ്റിന്റെ നമ്പറൊന്നും ഞങ്ങള്‍ക്കറിയില്ല. പഴയ പാസ്‌പോര്‍ട്ടിന്റെ നമ്പര്‍ വേണമെന്ന് പറഞ്ഞപ്പോള്‍ അതും നല്‍കിയിരുന്നു.’

പട്ടികജാതി വിഭാഗക്കാരുടെ ക്ഷേമത്തിനായി പ്രവര്‍ത്തിക്കുന്ന പി.ടി ജനാര്‍ദ്ദന്‍ എന്നയാളാണ് സൗമിനിക്കും ഭവിതയ്ക്കും ആവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്. ബുധനാഴ്ച പട്ടികജാതി വികസന കോര്‍പ്പറേഷനിലെത്തി ജനാര്‍ദ്ദനന്‍ നേരിട്ട് പരാതി നല്‍കുകയും ചെയ്തു. പിന്നീട് സിറ്റി പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കി.

സൗമിനി നേരത്തെ ദുബൈയില്‍ ജോലി ചെയ്തിരുന്നു. എട്ട് വര്‍ഷം മുമ്പാണ് അവിടെ നിന്നും നാട്ടിലേക്ക് തിരിച്ചത്. പാസ്‌പോര്‍ട്ട് നഷ്ടപ്പെട്ടതിനെ തുടര്‍ന്ന് ഔട്ട്പാസ് മുഖേനെയാണ് നാട്ടിലേക്ക് തിരിച്ചത്. ജോലിക്കായി വീണ്ടും വിദേശത്തേക്ക് പോകാന്‍ വേണ്ടിയാണ് സൗമിനി പാസ്‌പോര്‍ട്ടിന് അപേക്ഷ നല്‍കിയത്.

എന്നാല്‍ പാസ്‌പോര്‍ട്ടിന് അപേക്ഷയുമായെത്തിയ സൗമിനിയോട് പഴയ പാസ്‌പോര്‍ട്ടിന്റെ വിശദാംശങ്ങളാണ് ചോദിച്ചതെന്നും മറ്റൊന്നുമുണ്ടായില്ലെന്നും പാസ്‌പോര്‍ട്ട് ഓഫീസര്‍ മധുസൂദനന്‍ പറഞ്ഞു.

Malayalam news

Kerala news in English

12 Responses to “ആദിവാസിക്കെന്തിനാ പാസ്‌പോര്‍ട്ട്?; ഓഫീസിലെത്തിയ സ്ത്രീയെ ഉദ്യോഗസ്ഥന്‍ അപമാനിച്ചു”

 1. Avishkaram

  Kick that racist moron from his post. Let this be lesson to everyone who resides in ivory towers of the past

 2. MANJU MANOJ.

  ഇവനെയൊക്കെ ചെരുപ്പ് മാല അണിയിച്ചു,
  ചാണകം കലക്കി തലയില്‍ ഒഴിക്കണം.
  അതും പൊതു ജനങ്ങളുടെ മുന്‍പില്‍ വച്ച്…….
  ഈ നൂറ്റാണ്ടിലും ഇങ്ങിനെയും സര്‍ക്കാര്‍ ജീവനക്കാര്‍??????

 3. Arayasamaajam

  ഒരു അനുഭവം. തിരുവനന്തപുരം പാസ്പോര്‍ട്ട് ഓഫീസില്‍ പാസ്പോര്‍ട്ടിലെ തെറ്റായ തീയതി തിരുത്താനായി പോയി. മറുപടി: “പോയി ജനനസര്‍ട്ടിഫിക്കറ്റ്‌ ശരിയാക്കി വാ, ഓക്കെയാക്കിത്തരാം”. കുറെയേറെ വലഞ്ഞു ജനനസര്‍ട്ടിഫിക്കറ്റ്‌ കൊണ്ടുചെന്നപ്പോള്‍ വീണ്ടും ഒരു ചോദ്യം: “ഓ, ഇത് കോഴിക്കോടല്ല, അല്ലെ? സോറി, ഇതിവിടെ ശരിയാക്കില്ല”. കുറെ അപേക്ഷിച്ചപ്പോള്‍ വലിയ സാറിനെ കാണാന്‍ പറഞ്ഞു (ആ സാറാണ്, ഇദ്ദേഹം എന്ന് സംശയം). അദ്ദേഹത്തെ കണ്ടപ്പോള്‍ വലിയ സാറിന്‍റെ ചോദ്യം: “നീയൊക്കെ അന്ന് കള്ളത്തീയതി വെച്ച് ഇതൊക്കെ ഒപ്പിച്ചു. ഇന്ന് ഇതൊക്കെ ഞങ്ങളുടെ കുറ്റം. പോ…പോ…ഇതൊന്നും ഇവിടെ നടക്കില്ല”. ഞങ്ങളുടെ മറുപടി: “നിങ്ങളുടെ കുറ്റം അല്ലെങ്കില്‍ സാറിനത് തെളിയിക്കാമല്ലോ?” മറുപടി: “എന്നാല്‍ നീയൊക്കെ ഇതൊന്ന് തിരുത്തുന്നത് കാണട്ടെ”. പിന്നെ പാസ്പോര്‍ട്ട് ഓഫീസര്‍ക്കും കേന്ദ്രസര്‍ക്കാരിനും വിദേശകാര്യസെക്രട്ടറിക്കും എതിരെ കേസ്‌ കൊടുത്തു. കോടതിയില്‍ ഇവരാരും തിരിഞ്ഞുപോലും നോക്കിയില്ല (വന്നാല്‍ അവരുടെ കുറ്റം പുറത്തറിയുമല്ലോ!!). അങ്ങനെ ഞങ്ങള്‍ കേസ്‌ ജയിച്ചു. അതായത്‌, പോയിക്കിട്ടിയത്‌, പതിനൊന്ന് മാസവും കുറെ പണവും. ഇവറ്റകള്‍ക്ക് എന്തിന്‍റെ കേടാണ്? സാധാരണക്കാരെ ഉപദ്രവിക്കുന്നതിനും ഒരു പരിധി വേണ്ടേ? ഗവ: ജോലി കിട്ടിയാല്‍ പിന്നെ ഇവരുടെ വിചാരം ഏതോ കൊമ്പ് കിട്ടിയെന്നാണ്. ‘പബ്ലിക്‌ സെര്‍വന്‍റ്” എന്നതാണ് ഇവരുടെ നേരായ നാമധേയം എന്ന് ഇവര്‍ക്കാര്‍ക്കും അറിയില്ലായിരിക്കും!!!!

 4. അസീസ്‌ മുഹമ്മദ്‌

  ഇതു പോലെ ഉള്ള ഒഫിസിര്മാര്‍ പല വകുപ്പിലും ഉണ്ട് ,അതെല്ലാം കണ്ടു പിടിച്ചു പൊതുജന വിചാരണ ചെയ്യണം എങ്കിലേ ഈ കൂട്ടര്‍ക്കു ജനസേവ എന്താ എന്ന് മനസ്സിലാകു !…………………….

 5. shyam

  ചവിട്ടി കൂട്ടണം ഈ പന്നികളെ… നിയമവും നീതി പാലകരും വെറും നോക്കി കുത്തികളാണ്.. വരേണ്യ വര്‍ഗത്തിന് മാത്രം ഓശാന പാടുന്നതിലാണ് അവര്‍ക്ക് താല്പര്യം… ഇവിടെ സര്‍വതും തിരുത്തി,,, ഒരു വിപ്ലവം വരണം…

 6. Manojkumar.R

  ….യഥാര്‍ത്ഥ വിവരങ്ങള്‍ വച്ച് പാസ്പോര്ട് കിട്ടാന്‍ എന്തൊരു പാട്! എന്നാല്‍ കള്ളന്മാര്‍ക്കും തീവ്രവാദികള്‍ക്കും രാഷ്ട്രീയ കേസരികള്‍ക്കും ആറും ഏഴും പാസ്പോര്ട് നല്‍കുന്ന ഈ വകുപ്പിന്റെ പ്രവര്‍ത്തനം എത്ര “കാര്യക്ഷമമാണെന്ന്” നോക്കണേ..സവര്‍ണ ഫാസിസ്റ്റുകളുടെ ബ്യൂറോക്രസി തന്നെയാണ് ഇപ്പോഴും ഭരണം കൈയ്യാളുന്നത്….ആദിവാസി ക്ഷേമം എന്നത് തങ്ങളുടെ വയറു നിറയ്ക്കാനുള്ള പദ്ധതി ആയിട്ടെ ഇത്തരം ആളുകള്‍ കാണുന്നുള്ളൂ.യഥാര്‍ത്ഥത്തില്‍ അതിന്റെ ഗുണഫലങ്ങള്‍ അര്‍ഹതപ്പെട്ടവര്‍ക്ക്‌ ലഭ്യമാകുന്നത് ഇവര്‍ക്കൊന്നും ഒരിക്കലും സഹിക്കുന്നില്ല! പത്തൊന്‍പതാം നൂറ്റാണ്ടില്‍ നിന്നും അണുവിട മാറിയിട്ടില്ലാത്ത ഇത്തരക്കാരെ ഉത്തരവാദിത പെട്ട പദവികളില്‍ ഇരുതെണ്ടിവരുന്ന ഗതികേട്..വല്ലാത്തത് തന്നെ!

 7. MANJU MANOJ.

  ഇവനോക്കെയാണ് പെന്‍ഷനും…
  ആരോഗ്യ ഇന്സുരന്സും, പിന്നെ പിന്നെ അവകാശവും……
  സര്‍ക്കാര്‍ കൊടുക്കുന്നത്…….
  എന്തിനു വേണ്ടി????????
  ഇവന്റെയൊക്കെ അഹങ്കാരം ……….

 8. MANJU MANOJ.

  സര്‍കാര്‍ ജീവനക്കാര്‍ക്ക് പെന്‍ഷന്‍ നിര്തലക്കണം……..

 9. shibu

  ഇവനെയൊക്കെ ഹൌസ് ഡ്രൈവെര്‍ പണിക്ക് സൌദിയില്‍ കൊണ്ടുവരണം

 10. Noufal

  കോഴിക്കോട് പാസ്‌പോര്‍ട്ട് ഓഫീസറെ പോലെ ഒരാള്‍ ഇതുപോലെ ഇത്രയതികം ആളുകളുടെ മുന്നില്‍ വെച്ച് ജാതിപ്പേര് വിളിച്ചു അപമാനിച്ചെന്ന് വിശ്വസിക്കാനാവില്ല.
  ഉദ്ദേശിച്ചകാര്യം നടന്നില്ലെങ്കില്‍ ഉടനെ ജാതിപ്പേര് വിളിച്ചെന്ന് പരാതിവരും.വിവാഹമോചനകേസുകളിലെല്ലാം സ്ത്രീധനപീഡനം ആരോപിക്കുന്നത് പോലെ.

 11. Sumesh

  ഡിയര്‍ നൌഫല്‍ … താങ്കള്‍ ആ സമയത്ത് അവിടെ ഉണ്ടായിരുനില്ലലോ. പിന്നെ ഈ ” വലിയ ഓഫീസിര്മാര്‍ ” മിക്കവാറും ഒരു ചില്ല് കൂടിനകതോ കാബിനിലോ ആയിരിക്കും. താങ്കള്‍ ആ ഓഫീസിരുടെ അനിയന്‍ ആണോ ???

 12. ശുംഭന്‍

  ഒരു വിധത്തിലും വിശ്വസിക്കാനാവാത്ത വാര്‍ത്ത! ഇത് സത്യമാണെങ്കില്‍, പൊതു ജനങ്ങളാല്‍ കൈകാര്യം ചെയ്യപ്പെടാതെ ഇയാളൊക്കെ രക്ഷപ്പെട്ടു പോകുന്നത് അതിലും വലിയ അത്ഭുതം!

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.