എഡിറ്റര്‍
എഡിറ്റര്‍
‘വംശവെറിയുമായി ഇവിടെ കാലുകുത്തേണ്ട; ഇത് ട്രംപിന്റെ അമേരിക്കയല്ല’ വിമാനത്തില്‍ വംശീയാധിക്ഷേപം നടത്തിയയാള്‍ക്കെതിരെ യാത്രക്കാരുടെ പ്രതിഷേധം
എഡിറ്റര്‍
Saturday 25th February 2017 12:26pm

വാഷിങ്ടണ്‍: വിമാനത്തില്‍ പാകിസ്ഥാനി ദമ്പതികളെ വംശീയമായി അധിക്ഷേപിച്ച യു.എസ് പൗരന്‍ സഹയാത്രികരുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇറങ്ങിപ്പോയി. ‘ഇത് ട്രംപിന്റെ അമേരിക്കയല്ല’ എന്നു പറഞ്ഞാണ് ഇയാള്‍ ഇറങ്ങിപ്പോയതിനെ യാത്രക്കാര്‍ ആഘോഷിച്ചത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയകളില്‍ വൈറലാവുകയാണ്.

കഴിഞ്ഞ ശനിയാഴ്ച യുനൈറ്റഡ് എയര്‍ലൈന്‍സ് വിമാനത്തിലായിരുന്നു സംഭവം. ചിക്കാഗോയില്‍ നിന്നും ഹൗസ്റ്റണിലേക്കു പോകുകയായിരുന്നു വിമാനം. വിമാനത്തിലേക്ക് പരമ്പരാഗത വേഷത്തില്‍ പാകിസ്ഥാനി ദമ്പതികള്‍ കയറിയിരുന്നതോടെ യാത്രക്കാരിലൊരാള്‍ അവരെ വംശീയമായി അധിക്ഷേപിക്കുകയായിരുന്നു.

ദമ്പതികള്‍ ബാഗുകള്‍ മുകളില്‍ വെയ്ക്കാനൊരുങ്ങിയപ്പോള്‍ ‘അതില്‍ ബോംബുണ്ടോ’ എന്നു ചോദിച്ചാണ് അയാള്‍ തുടങ്ങിയത്. ദമ്പതികള്‍ ആ ചോദ്യം അവഗണിച്ചപ്പോള്‍ ‘ ബാഗിലുള്ളത് ബോംബൊന്നുമല്ലല്ലോ?’ എന്ന ചോദ്യം ആവര്‍ത്തിച്ചു.

ഇതോടെ യാത്രക്കാരിലൊരാള്‍ വിമാനത്തിലെ അറ്റന്റന്റിനെ വിവരം അറിയിക്കുകയും ഇതുസംബന്ധിച്ച് പരാതിപ്പെടുകയും ചെയ്തു. ഇതോടെ വാക്കേറ്റമായി.


Also Read: 40 ക്യാമറകളുമായി ആ കുട്ടിവരുമ്പോള്‍ അവള്‍ക്കു ചുറ്റും കൂടിനില്‍ക്കരുത്: എന്റെ അപേക്ഷയാണ്: മാധ്യമങ്ങളോട് പൃഥ്വിരാജ്


ഇതോടെ ഒരു ഇന്ത്യന്‍ അമേരിക്കന്‍ യുവാവിനൊപ്പമിരുന്ന യുവതിയോട് നിങ്ങളുടെ കൂടെയിരിക്കുന്നയാള്‍ എവിടുത്തകാരനാണെന്ന് ചോദിച്ച് അയാള്‍ വീണ്ടും രംഗത്തുവന്നു. ‘അതു താനറിയേണ്ട കാര്യമില്ല.’ എന്നായിരുന്നു യുവതിയുടെ മറുപടി.

‘നിയമവിരുദ്ധരും, എല്ലാ വിദേശികളും എന്റെ രാജ്യം വിട്ടുപോകണം’ എന്നായിരുന്നു വംശവെറിയനായ അയാളുടെ പ്രതികരണം. രോഷാകുലരായ ഇയാളും കൂടെയുണ്ടായിരുന്ന യുവതിയും തങ്ങലുടെ ബാഗും മറ്റും എടുത്ത് വിമാനത്തില്‍ നിന്ന് ഇറങ്ങിപ്പോകുകയും ചെയ്തു.

‘സുഖയാത്ര’ എന്ന് പറഞ്ഞ് ഇയാള്‍ രോഷത്തോടെ ഇറങ്ങിപ്പോകുമ്പോള്‍ ”ഇറങ്ങിപ്പോയ്‌ക്കോ. വംശവെറിക്കാര്‍ക്ക് അമേരിക്കയില്‍ പ്രവേശനമില്ല. ഇത് ട്രംപിന്റെ അമേരിക്കയല്ല’ എന്നായിരുന്നു മറ്റൊരു യാത്രക്കാരിയുടെ പ്രതികരണം.

Advertisement