Categories

വിമാനത്തിന്റ ബാത്ത് റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി; വീഡിയോ


വാഷിംഗ്ടണ്‍: വിമാനം പുറപ്പെടാനൊരുങ്ങവേ വിമാനത്തിലെ ബാത്ത്റൂം ഉപയോഗിച്ച കറുത്തവര്‍ഗക്കാരനായ യാത്രക്കാരനെ വിമാനത്തില്‍ നിന്നു പുറത്താക്കി. അമേരിക്കയിലെ അറ്റ്ലാന്‍ഡ വിമാനത്താവളത്തില്‍ നിന്നാണ് ഡി.ജെയും കവിയുമായ കിമ ഹാമില്‍ട്ടണെ് വിമാനത്തില്‍ നിന്നു പുറത്താക്കിയത്.


Also read കാശ്മീരില്‍ കാര്‍പ്പറ്റ് ബോംബ് പ്രയോഗിക്കണം; കല്ലേറു നടക്കുന്ന പ്രദേശങ്ങള്‍ ഒന്നടങ്കം നശിപ്പിക്കണം: പ്രവീണ്‍ തൊഗാഡിയ


ഡെല്‍റ്റ വിമാനം പറന്നുയരുന്നതിനായി റണ്‍വേയില്‍ ഊഴം കാത്ത് കിടക്കുന്നതിനിടെ ബാത്ത്റൂം ഉപയോഗിച്ചതിനാണ് കിമ ഹാമില്‍ട്ടണെ പുറത്താക്കുന്നത്. അറ്റ്ലാന്‍ഡ വിമാനത്താവളത്തില്‍ നിന്ന് മില്‍വാക്കിലേക്കു പോകാനായിരുന്നു കിമ ഹാമില്‍ടണ്‍ ഡെല്‍റ്റ വിമാനത്തില്‍ കയറിയത്.

വിമാനം പുറപ്പെടാന്‍ വൈകിയതോടെ കിമ ബാത്ത്റൂമിലേയ്ക്കു പോകാനായി എഴുന്നേല്‍ക്കുകയായിരുന്നു. ഇതിനിടെ കിമയുടെ അടുത്തെത്തിയ വിമാന ജീവനക്കാരന്‍ റണ്‍വേയില്‍ ഊഴം കാത്തു കിടക്കുന്ന വിമാനം ഉടന്‍ തന്നെ പറന്നുയരുമെന്നും സീറ്റില്‍ പോയി ഇരിക്കാനും ആവശ്യപ്പെട്ടു. ജീവനക്കാരുടെ ആവശ്യമനുസരിച്ച് സീറ്റിലേക്ക് കിമ മടങ്ങി.

എന്നാല്‍ ടേക്ക് ഓഫ് വീണ്ടും വൈകിയതോടെ കിമ റെസ്റ്റ് റൂമില്‍ പോവുകയും ഉടന്‍ തന്നെ മടങ്ങിയെത്തുകയും ചെയ്തു. തൊട്ടടുത്ത നിമിഷം തന്നെ വിമാനം എന്‍ട്രി ഗേറ്റിലേക്ക് മടങ്ങുകയാണെന്നും ഒരു യാത്രക്കാരനെ ഒഴിവാക്കാനുണ്ടെന്നുമുള്ള പൈലറ്റിന്റെ അനൗണ്‍സ്മെന്റ് മുഴങ്ങിയതായി കിമ പറയുന്നു.

ഉടന്‍ തന്നെ ഡെല്‍റ്റയുടെ സുരക്ഷാ ജീവനക്കാരന്‍ വിമാനത്തിലെത്തുകയും കിമയോട് പുറത്തിറങ്ങാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ എന്തിന് പുറത്തിറങ്ങണമെന്ന കിമയുടെ ചോദ്യത്തിന് മതിയായ ഉത്തരം നല്‍കാന്‍ സുരക്ഷാ ജീവനക്കാര്‍ തയ്യാറായില്ലെന്ന് കിമയുടെ സഹയാത്രികര്‍ പറഞ്ഞു.

തര്‍ക്കങ്ങള്‍ക്കൊടുവില്‍ വിമാനത്തില്‍ നിന്നിറങ്ങാന്‍ കിമ ഹാമില്‍ട്ടണ്‍ തയ്യാറായെങ്കിലും മറ്റു യാത്രക്കാര്‍ തടഞ്ഞു. തുടര്‍ന്ന് യാത്രക്കാരെല്ലാം വിമാനത്തില്‍ നിന്ന് പുറത്തിറങ്ങി. ടെര്‍മിനലില്‍ എഫ്ബിഐ ഉദ്യോഗസ്ഥരടക്കമുള്ളവര്‍ ഹാമില്‍ട്ടണെ ചോദ്യം ചെയ്യാനെത്തിയിരുന്നുവെന്ന് സഹയാത്രികന്‍ ക്രസ്റ്റ റിസോളിനോ പറഞ്ഞു.

സംഭവത്തിന്റെ വീഡിയോ വിമാനത്തിലുണ്ടായിരുന്നവര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വിട്ടിട്ടുണ്ട്. സംഭവം സോഷ്യല്‍ മീഡിയയില്‍ വാര്‍ത്തയായതോടെ സരുക്ഷയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളെ തുടര്‍ന്നാണ് ഹാമില്‍ട്ടണെ പുറത്താക്കിയതെന്ന വാദവുമായി ഡെല്‍റ്റാ എയര്‍ലൈന്‍ സര്‍വീസ് അധികൃതര്‍ രംഗത്ത് എത്തിയിട്ടുണ്ട്.

 

Tagged with: