Categories

പാക്കിസ്ഥാനില്‍ യാത്രാവിമാനം തകര്‍ന്നുവീണ് 127 പേര്‍ മരിച്ചു

Benazir Bhutto International Airport

റാവല്‍പിണ്ടി: പാക്കിസ്ഥാനില്‍ ബേനസീര്‍ ഭൂട്ടോ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം യാത്രാവിമാനം തകര്‍ന്നുവീണ് 127 പേര്‍ മരിച്ചു. ആഭ്യന്തര വിമാനസര്‍വീസ് കമ്പനിയായ ഭോജ എയര്‍ലൈന്‍സിന്റെ ബോയിംഗ് 737 ഇനത്തില്‍പെട്ട ബി 4- 213 നമ്പര്‍ വിമാനമാണ് അപകടത്തില്‍ പെട്ടത്. 118 യാത്രക്കാരും ഒമ്പത് ജോലിക്കാരുമായി കറാച്ചിയില്‍ നിന്നും ഇസ്ലാമാബാദിലേക്ക് പോകുന്ന വഴിയിലാണ് അപകടം സംഭവിച്ചത്.

അപകടത്തില്‍ 127 പേര്‍ മരിച്ചതായി പ്രതിരോധമന്ത്രിയെ ഉദ്ധരിച്ച് ഡോണ്‍ ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. വെള്ളിയാഴ്ച വൈകുന്നേരം 6.40 ഓടെ സിഗ്നല്‍ പൂര്‍ണമായും നഷ്ടപ്പെടുകയും ലാന്‍ഡ് ചെയ്യുന്നതിന് തൊട്ടുമുമ്പ് അപകടം സംഭവിക്കുകയുമായിരുന്നു. മോശം കാലാവസ്ഥയാണ് അപകടത്തിനിടയാക്കിയതെന്നാണ് പ്രാഥമിക നിഗമനം. അപകടത്തില്‍ പെട്ട വിമാനത്തില്‍ തീ പടര്‍ന്നു പിടിച്ചതിനാല്‍ യാത്രക്കാര്‍ക്ക് പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയായിരുന്നു.

27 വര്‍ഷം പഴക്കമുള്ള യാത്രാവിമാനമണ് അപകടത്തില്‍ പെട്ടതെന്ന് ജിയോ ടി.വി റിപ്പോര്‍ട്ട് ചെയ്യുന്നു.