Categories

പറക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ വീണു

plane

മിയാമി: പറക്കുന്ന വിമാനത്തില്‍ നിന്നും യാത്രക്കാരന്‍ വീണു. ടാമിയാമി കടലിലേക്കാണ് യാത്രക്കാരന്‍ മറിഞ്ഞു വീണത്.

യാത്രക്കാരന്‍ വീണ വിവരം പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് കോസ്റ്റ് ഗാര്‍ഡും ഫയര്‍ റെസ്‌ക്യൂ ഡിപ്പാര്‍ട്ട്‌മെന്റും ചേര്‍ന്ന് ടാമിയാമി കടലില്‍ പരിശോധന നടത്തിയെങ്കിലും യാത്രക്കാരനെ കണ്ടെത്താനായില്ല.

വിമാനത്തിന്റെ പിന്‍വാതില്‍ തുറന്ന് കിടന്നിരുന്നെന്നും ഇതുവഴിയാണ് യാത്രക്കാരന്‍ വീണതെന്നുമാണ് പൈലറ്റ് അറിയിച്ചിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

യാത്രക്കാരന്‍ തന്നെ ബാക്ക് ഡോര്‍ തുറന്ന് താഴേക്ക് ചാടിയതാണെന്നും റിപ്പോര്‍ട്ടുണ്ട്. യാത്രക്കാരന്‍ എപ്പോഴാണ് താഴേക്ക് വീണതെന്ന് കൃത്യമായി പൈലറ്റിന് അറിയാന്‍ സാധിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്. വീണതറിഞ്ഞ ഉടനെ പൈലറ്റ് കോസ്റ്റ് ഗാര്‍ഡിനെ അറിയിക്കുകയായിരുന്നു.

Tagged with: