Administrator
Administrator
ജന്‍ലോക്പാല്‍ അംഗീകരിക്കുക അല്ലെങ്കില്‍ രാജിവെക്കുക: ഹസാരെ
Administrator
Sunday 21st August 2011 11:26pm

hazareന്യൂദല്‍ഹി: ജന്‍ലോക്പാല്‍ ബില്‍ കൊണ്ടുവരിക അല്ലെങ്കില്‍ രാജിവെച്ച് പുറത്തു പോകുക- അണ്ണ ഹസാരെ കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. ജന്‍ലോക്പാല്‍ ബില്ലിനായി താന്‍ നടത്തുന്ന നിരാഹാരസമരത്തിന് ജനപിന്തുണ കൂടിവരികയാണെന്നും രാംലീല മൈതാനിയില്‍ സമരത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചെത്തിയവരെ അഭിസംബോധന ചെയ്ത് സംസാരിക്കവെ ഹസാരെ ഇത് പറഞ്ഞു.

ലോക്പാല്‍ ബില്ലിന്റെ കാര്യത്തില്‍ ഓരോ ഘട്ടത്തിലും കേന്ദ്ര സര്‍ക്കാര്‍ വഞ്ചിച്ചുവെന്നും അണ്ണ ഹസാരെ. ഇവിടെ മറ്റൊരു പോംവഴിയില്ല. സര്‍ക്കാര്‍ അഴിമതിക്കെതിരെ ഒന്നും ചെയ്യുന്നില്ല. അവര്‍ ഞങ്ങള്‍ പറയുന്നത് തീരെ ശ്രദ്ധിക്കുന്നില്ല. അതുകൊണ്ട് ജന്‍ലോക്പാല്‍ ബില്‍ പാസാക്കാതെ സമരം അവസാനിപ്പിക്കില്ല.

ജന്‍ലോക്പാല്‍ ബില്ലിന്റെ പേരില്‍ ജയിലില്‍ പോകുന്നതില്‍ ഒരു തെറ്റില്ല. അതൊരനുഗ്രഹമായിട്ട് മാത്രം കണ്ടാല്‍ മതി.

തന്റെ ജീവിതത്തില്‍ കളങ്കം ഒന്നും ഇല്ല. അങ്ങനെ കളങ്കമുണ്ടെങ്കില്‍ ഈ ജനലക്ഷങ്ങള്‍ എന്നെ പിന്നാമ്പുറങ്ങളിലേക്ക് തള്ളുമാറ്റും.

ആഗസ്റ്റ് 30ന് മുമ്പായി ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ച് അംഗീകരിച്ചില്ലെങ്കില്‍ രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രക്ഷോഭപരിപാടികളായിരിക്കും കാണുക. അണ്ണ ഹസാരെ പറഞ്ഞു.

ജന്‍ലോക്പാല്‍ ബില്‍ നടപ്പാക്കുന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്ക്ക് തയാറാണെന്നും എന്നാല്‍ പ്രധാനമന്ത്രി നേരിട്ട് ചര്‍ച്ചക്കെത്തിയാലും ജന്‍ലോക്പാല്‍ ബില്ല് നടപ്പാക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും ഞായറാഴ്ച രാവിലെ ഹസാരെ പറഞ്ഞിരുന്നു.

പ്രധാനമന്ത്രി നേരിട്ട് വന്നാല്‍ പോലും വിട്ടുവീഴ്ചക്കില്ല

ജന്‍ലോക്പാല്‍ പാസാക്കാതെ രാംലീല വിടില്ല: ഹസാരെ

പ്രധാനമന്ത്രിക്കും രാഹുല്‍ഗാന്ധിക്കുമെതിരെ സ്വാമി അഗ്നിവേശ്

Advertisement