എഡിറ്റര്‍
എഡിറ്റര്‍
ഞങ്ങളുടെ നാട്ടില്‍ നിന്നും ദേശീയ ടീമിലെത്തുക തന്നെ ദുഷ്‌കരമാണ്; ദേശീയഗാനത്തെ അവഹേളിച്ചുവെന്ന ആരോപണങ്ങളെക്കുറിച്ച് കശ്മീരി താരം പര്‍വ്വേസ് റസൂല്‍ മനസ്സ് തുറക്കുന്നു
എഡിറ്റര്‍
Tuesday 28th February 2017 6:44pm


ശ്രീനഗര്‍: കഴിഞ്ഞ മാസം ഇന്ത്യന്‍ ക്രിക്കറ്റില്‍ വിവാദങ്ങളുടെ നാളുകളായിരുന്നു. സമൂഹമാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചയായ ക്രിക്കറ്റ് വിവാദമായിരുന്നു കാശ്മീരി താരമായ പര്‍വ്വേസ് റസൂല്‍ മത്സരത്തിന് മുന്നോടിയായുള്ള ദേശീയഗാനാലാപന വേളയില്‍ ചുയിംഗം ചവച്ചുവെന്നും ദേശീയഗാനത്തെ അപമാനിച്ചു എന്നുമുള്ളത്. തന്റെ പേരിലുടലെടുത്ത വിവാദങ്ങളോട് പര്‍വ്വേസ് പ്രതികരിച്ചിരിക്കുകയാണ് ഇപ്പോള്‍.

തന്റെ മേഖലയില്‍ നിന്നുമുള്ള താരങ്ങളെ സംബന്ധിച്ചിടത്തോളം ദേശീയ ടിമില്‍ എത്തുക തന്നെ വലിയ കാര്യമാണ്. അങ്ങനെയുള്ളപ്പോള്‍ ഇത്തരം സംഭവങ്ങള്‍ ഹൃദയഭേദകമാണ്. അതിനാല്‍ വിവാദങ്ങള്‍ ശ്രദ്ധകൊടുക്കാതെ കളിക്കുകയാണ് വേണ്ടതെന്ന് പര്‍വ്വേസ് പറയുന്നു.

ഇ ടിവിയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു പര്‍വ്വേസ് വിവാദങ്ങളെ കുറിച്ച് മനസ് തുറന്നത്. ക്രിക്കറ്റ് താരങ്ങളെ അനാവശ്യ വിവാദങ്ങളിലേക്ക് വലിച്ചിഴയ്ക്കരുതെന്നും അവരെ ക്രിക്കറ്റില്‍ ശ്രദ്ധിക്കാന്‍ അനുവദിക്കണമെന്നും പര്‍വ്വേസ് പറഞ്ഞു.


Also Read: കോട്ട് നന്നായിരിക്കുന്നു ; ഏത് മണ്ഡലത്തിലെ എം.പിയാണ്; സുരേഷ് ഗോപിയോട് എലിസബത്ത് രാജ്ഞിയുടെ ചോദ്യം


ദേശിയഗാനത്തിനിടെ ചൂയിംഗ് ചവക്കുന്ന പര്‍വ്വേസിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ദേശീയദഗാനത്തെ ബഹുമാനിക്കാത്ത താരത്തിനെ രാജ്യത്തിന് വേണ്ടി കളിപ്പിക്കരുതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്ന വിമര്‍ശനം.

2014 ലായിരുന്നു പര്‍വ്വേസ് ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറിയത്. എന്നാല്‍ ബംഗ്ലാദേശിനോട് ഓരോ ട്വന്റി-20 യും ഏകദിനവും കളിക്കാന്‍ മാത്രമേ സാധിച്ചുള്ളൂ. രണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ടീമില്‍ മടങ്ങിയെത്തിയതിന് പിന്നാലെയായിരുന്നു വിവാദം ഉണ്ടായത്.

Advertisement