ന്യൂദല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്രസിംഗ് ധോണിയുടെ ആരാധകര്‍ക്ക് കണക്കില്ല. ഇത്തവണ പാക്കിസ്താന്‍ മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫാണ് ധോണിയെ പുകഴ്്ത്തിയിരിക്കുന്നത്. ആധുനിക ക്രിക്കറ്റിലെ ഏറ്റവും ത്രില്ലടിപ്പിക്കുന്ന കളിക്കാരനാണ് ധോണിയെന്നാണ് ഈ മുന്‍ സൈന്യാധിപന്റെ അഭിപ്രായം.

ഇന്ത്യന്‍ ക്യാപ്റ്റന്‍ ധോണിയുടെ പ്രകടനം ഏതൊരാളെയും അയാളുടെ ആരാധകനാക്കും. ക്രിക്കറ്റില്‍ സ്ഥിരതയുള്ള കളിക്കാരനാണ് സച്ചിന്‍ എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ഏറ്റവും ത്രസിപ്പിക്കുന്ന താരം ധോണി തന്നെ. മുഷറഫ് പറഞ്ഞു.

Subscribe Us:

നേരത്തേ താന്‍ ധോണിയുടെ ‘മുടിയഴകി’ ലായിരുന്നു ആകൃഷ്ടനായത്. മുടി മുറിച്ചെങ്കിലും ധോണിയുടെ പ്രകടനത്തില്‍ കുറവൊന്നും വന്നിട്ടില്ല. എന്നാല്‍ പാക്കിസ്താന്‍ ക്രിക്കറ്റിന്റെ നിലവാരത്തകര്‍ച്ചയില്‍ ഏറെ ദു:ഖമുണ്ടെന്നും ‘ന്യൂസ്24’ ന് അനുവദിച്ച അഭിമുഖത്തില്‍ മുഷറഫ് വ്യക്തമാക്കി.