എഡിറ്റര്‍
എഡിറ്റര്‍
‘കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി; ലൈംഗികമായി ഉപദ്രവിച്ചത് സഹപ്രവര്‍ത്തകര്‍ തന്നെ’; വെളിപ്പെടുത്തലുമായി നടി പാര്‍വ്വതി
എഡിറ്റര്‍
Thursday 13th April 2017 6:26pm

കോഴിക്കോട്: ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി നടി പാര്‍വ്വതി രംഗത്ത്. താന്‍ നേരിട്ട ദുരനുഭവങ്ങളെ കുറിച്ചാണ് പാര്‍വ്വതി തുറന്ന് പറഞ്ഞത്. ന്യൂസ് 18 കേരള ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങള്‍ തുറന്ന് പറഞ്ഞത്.

താന്‍ ലൈംഗിക പീഡനം നേരിട്ടിട്ടുണ്ടെന്നാണ് പാര്‍വ്വതി വെളിപ്പെടുത്തിയത്. തന്റെ സഹപ്രവര്‍ത്തകരില്‍ നിന്നാണ് ഈ ദുരനുഭവം നേരിട്ടത്. കൊച്ചിയില്‍ പ്രമുഖ നടി നേരിട്ട അനുഭവം തനിക്കും ഉണ്ടായി എന്നും പാര്‍വ്വതി ന്യൂസ് 18 കേരളയോട് പറഞ്ഞു.


Also Read: ‘ഞങ്ങള്‍ക്ക് അത് വെറുമൊരു സിനിമയായിരുന്നില്ല, അതിജീവനമായിരുന്നു’; ‘ബിഗ് ബി’യുടെ 10-ആം വാര്‍ഷികത്തില്‍ സംവിധായകന്‍ അമല്‍ നീരദ് പറയുന്നു


ഇതെല്ലാം സമൂഹത്തില്‍ നടന്നു കൊണ്ടിരിക്കുന്ന കാര്യങ്ങളാണ്. ആരെയും ശിക്ഷിക്കാനല്ല താന്‍ ഇത് ഇപ്പോള്‍ പറയുന്നത്. മറിച്ച് തന്നെപോലെ ദുരനുഭവം നേരിട്ടവര്‍ക്ക് ആത്മവിശ്വാസം പകരാനാണ്. പീഡനത്തിന് ഇരയായ കാര്യം തുറന്ന് പറയുന്നത് വ്യക്തിപരമായ തീരുമാനമാണ്. -പാര്‍വ്വതി പറഞ്ഞു.

സിനിമയിലെ സവര്‍ണ്ണ മനോഭാവത്തേയും നിശിതമായി വിമര്‍ശിക്കുന്നുണ്ട് പാര്‍വ്വതി. വിനായകന് കമ്മട്ടിപ്പാടത്തില്‍ കിട്ടിയത് പോലെയുള്ള വേഷം എന്തുകൊണ്ട് കറുത്ത നിറമുള്ള സ്ത്രീകള്‍ക്ക് ലഭിക്കുന്നില്ല. വെളുത്ത സ്ത്രീയെ നായികയാക്കുന്നത് സവര്‍ണ്ണ മനോഭാവമാണെന്നും പാര്‍വ്വതി പറഞ്ഞു.

പ്രമുഖ മാധ്യമ പ്രവര്‍ത്തകയായ അപര്‍ണ്ണ കുറുപ്പാണ് അഭിമുഖം നടത്തിയത്. അഭിമുഖത്തിന്റെ പൂര്‍ണ്ണ രൂപം ന്യൂസ് 18 കേരള ചാനലില്‍ വിഷുദിനത്തില്‍ രാവിലെ 9:30-നും രാത്രി 7:30-നും സംപ്രേക്ഷണം ചെയ്യും.

Advertisement