എഡിറ്റര്‍
എഡിറ്റര്‍
അവയവദാനത്തിന് തയ്യാറാണെന്ന് നടി പാര്‍വ്വതി
എഡിറ്റര്‍
Saturday 13th May 2017 9:34am

കൊച്ചി: അവയവദാനത്തിന് തയ്യാറാണെന്ന് നടി പാര്‍വ്വതി. കൊച്ചി കിംസ് ആശുപത്രിയില്‍ ലോക നേഴ്‌സ് ദിനം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കവെയാണ് പാര്‍വ്വതി ഇക്കാര്യം വ്യക്തമാക്കിയത്.

ടേക്ക് ഓഫില്‍ അഭിനയിച്ചപ്പോഴാണെന്ന് നേഴ്‌സുമാരുടെ മഹത്വം ശരിക്ക് മനസിലാക്കിയത്. ഓരോ ആശുപത്രിയുടേയും നട്ടെല്ല് നേഴ്‌സുമാരാണ്. അവരുടെ ജീവിത സാഹചര്യം ഉയര്‍ത്താന്‍ മാനേജുമെന്റുകള്‍ തയ്യാറാവണമെന്നും പാര്‍വ്വതി ആവശ്യപ്പെട്ടു.


Must Read: ‘ഇന്ത്യന്‍ പ്രണയകഥയിലെ നേതാവിനെയും തോല്‍പ്പിച്ച് കെ.എസ്.യു പ്രവര്‍ത്തകര്‍’; പൊലീസ് വാഹനത്തിന്റെ ഹോണടി ശബ്ദം കേട്ട് സമരത്തിനെത്തിയ കെ.എസ്.യു പ്രവര്‍ത്തകര്‍ ഒാടി 


നേഴ്‌സുമാരുടെ അവകാശങ്ങള്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്താന്‍ തയ്യാറാവണം. അതിനായി സര്‍ക്കാരിനെ സമീപിക്കണമെന്നും നടി പാര്‍വതി പറഞ്ഞു.

നഴ്‌സുമാരുടെ ജീവിത കഥ പറഞ്ഞ ടേക്ക് ഓഫിലെ നായികയെ കിംസ് ആശുപത്രിയിലെ നഴ്‌സുമാര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്. പ്രവര്‍ത്തനത്തില്‍ മികവ് കാട്ടിയ നഴ്‌സുമാര്‍ക്കുള്ള പുരസ്‌കാരം പാര്‍വ്വതി വിതരണം ചെയ്തു.

Advertisement