എഡിറ്റര്‍
എഡിറ്റര്‍
നടിയെ ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണെന്ന് പറയാന്‍ എനിക്ക് സൗകര്യമില്ല: കേസ് തെളിഞ്ഞാല്‍ പ്രതികരിക്കും: വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി പാര്‍വ്വതി
എഡിറ്റര്‍
Wednesday 22nd February 2017 2:38pm

കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ സ്വീകരിച്ച നിലപാടുമായി ബന്ധപ്പെട്ട വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സാമൂഹിക പ്രവര്‍ത്തക പാര്‍വ്വതി. നടിയെ വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണെന്ന് പറയാന്‍ തനിക്കു സൗകര്യമില്ലെന്നും അറിയാത്ത കാര്യം സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം നടക്കില്ലെന്നും പാര്‍വ്വതി തുറന്നടിച്ചു.

മാധ്യമപ്രവര്‍ത്തക സുനിത ദേവദാസിനുള്ള മറുപടിയെന്ന രീതിയിലാണ് പാര്‍വ്വതിയുടെ പോസ്റ്റു വന്നിരിക്കുന്നത്. ‘നടിയെ വണ്ടിയില്‍ കയറ്റി കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് എന്ന് ഞാന്‍ പറയണമെന്നാണ് സുനിത ഉദ്ദേശിക്കുന്നതെങ്കില്‍ പറയാന്‍ എനിക്ക് സൗകര്യമില്ല. കേസ് തെളിഞ്ഞാല്‍ പറയാം. അലെങ്കില്‍ ഇര പറയട്ടെ. അറിയാത്ത കാര്യം സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം .കൈയ്യിലിരിക്കട്ടെ. ബി ജെ പിയുടെ എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കൊണ്ട് തൃപ്തിപ്പെടൂ.’ പാര്‍വ്വതി വ്യക്തമാക്കി.


Also Read: ആലുവയിലെ ആ നടന്‍ ഞാനല്ല; ഞാന്‍ എന്ത് ചെയതിട്ടാണ് ഇങ്ങനെ പെരുമാറുന്നത്; നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപ്


നടി ആക്രമിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മാതൃഭൂമി ചര്‍ച്ചയില്‍ പാര്‍വ്വതി സ്വീകരിച്ച നിലപാടിനെ വിമര്‍ശിച്ച് സുനിത രംഗത്തെത്തിയിരുന്നു. നടിയുടെയും മഞ്ജുവാര്യരുടേയും പ്രശ്‌നങ്ങളും അതിലുള്ള നിലപാടിനെയും കുറിച്ചു ചോദിച്ചപ്പോള്‍ അതേക്കുറിച്ച് തനിക്ക് ഒന്നുമറിയില്ല എന്നാണ് പാര്‍വ്വതി പ്രതികരിച്ചതെന്നും ഇത് നിലപാടിലെ ഇരട്ടത്താപ്പാണെന്നുമായിരുന്നു സുനിത ആരോപിച്ചത്. ഇതിനു മറുപടിയെന്ന നിലയിലാണ് പാര്‍വ്വതിയുടെ പോസ്റ്റു വന്നിരിക്കുന്നത്.

പാര്‍വ്വതിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

നടിയെ വണ്ടിയില്‍ കയറ്റി കൊണ്ടു പോയി ഉപദ്രവിച്ചത് ദിലീപും ബിനീഷ് കോടിയേരിയും ചേര്‍ന്നാണ് എന്ന് ഞാന്‍ പറയണമെന്നാണ് സുനിത ഉദ്ദേശിക്കുന്നതെങ്കില്‍ പറയാന്‍ എനിക്ക് സൗകര്യമില്ല. കേസ് തെളിഞ്ഞാല്‍ പറയാം. അലെങ്കില്‍ ഇര പറയട്ടെ. അറിയാത്ത കാര്യം സമ്മര്‍ദ്ദ തന്ത്രം ഉപയോഗിച്ച് പറയിക്കാനുള്ള ശ്രമം .കൈയ്യിലിരിക്കട്ടെ. ബി ജെ പിയുടെ എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞത് കൊണ്ട് തൃപ്തിപ്പെടൂ. തെളിഞ്ഞാല്‍ പ്രതികരിക്കാന്‍ ആരുടെയും ശുപാര്‍ശയും വേണ്ട.
പിന്നെ വിലക്ക്. എല്ലാ നിലയ്ക്കും ജോലിയില്‍ നിന്ന് വിലക്കപ്പെട്ടിട്ടുള്ള ആളാണ് ഞാന്‍ ഈ അടുത്ത് വടക്കാഞ്ചേരി വിഷയത്തില്‍ പ്രതികരിച്ചതിന് ശ്രീമതി ഭാഗ്യലക്ഷ്മിയെയും വിലക്കി. കൈരളി ചാനല്‍ പ്രോഗ്രാം നിര്‍ത്തി.
പിന്നെ എന്റെ അന്നം സിനിമയില്‍ നിന്നാണ് എന്ന് തെറ്റിദ്ധരിക്കണ്ട. ആണ്ടിലും ശങ്ക് റാന്തിക്കും ഒന്നോ രണ്ടോ സിനിമ, അതും ചെറിയ വേഷം ചെയ്തല്ല ഞാന്‍ കഞ്ഞി കുടിക്കുന്നത്.

സ്ത്രീകള്‍ നിരത്തില്‍ സുരക്ഷിതയല്ല എന്ന് പറഞ്ഞ് പ്രവര്‍ത്തിക്കാന്‍ തുടങ്ങിയത് ഇന്നും ഇന്നലെയും അല്ല. എഫ്.ബി യിലും സോഷ്യല്‍ മീഡിയയിലൂടെയും അല്ല. എന്റെ ചരിത്രം പറയാനല്ല. എങ്കിലും എന്റെ സിനിമ അവസരങ്ങള്‍ക്ക് വേണ്ടി തെരുവില്‍ ക്രൂരമായി ആക്രമിക്കപ്പെടുന്നവരെ ഒറ്റി കൊടുത്തു എന്നൊക്കെ കേള്‍ക്കുമ്പോള്‍ ‘എനിക്ക് ചിരിയാണ് വരുന്നത്.
കേസ് തെളിയണം. തെളിഞ്ഞേ മതിയാകു. നടിക്ക് സംഭവിക്കുന്നോള്‍ മാത്രമല്ല ഈ പ്രതികരണം ഉണ്ടാകേണ്ടത്. ഗുണ്ടകള്‍ അധികാര വര്‍ഗ്ഗത്തിന്റെയും പണമുള്ളവരുടെയും ഉപേക്ഷിക്കാനാവാത്ത കൂട്ടാണ്. പോലീസിനും ഇവരുമായി ബന്ധമുണ്ട്.ഇത്രയും ദിവസമായി പിടിക്കാനാവാത്ത പള്‍സര്‍ സുനി ചെറിയ മീന്‍ അല്ല. ഒറ്റക്കെട്ടായി കേസ് തെളിയിക്കാന്‍ സമ്മര്‍ദ്ദം ചെലുത്താം. അല്ലാതെ ഏതെങ്കിലും നിലയ്ക്ക് സംസാരിക്കാന്‍ ശ്രമിക്കുന്നവരുടെ മെക്കിട്ട് കയറിയിട്ട് ഒരു കാര്യവുമില്ല .
( പിന്നെ സിനിമയില്‍ മാത്രമല്ല എല്ലാ മേഖലയിലും വിലക്കുണ്ട്. ഞാന്‍ വിശ്വസിക്കുന്നത് എനിക്കുമുണ്ട് എന്നാണ്. സ്ത്രീകള്‍ക്ക് വേണ്ടി ടിവിയിലിരുന്ന് കസേര എടുത്ത് തലയില്‍ അടിക്കുന്ന ഇവരെ എന്റെ സിനിമയില്‍ വേണ്ട എന്ന് ഒരു പ്രശസ്ത സംവിധായകന്‍ പറഞ്ഞിട്ടുണ്ട്. തൊഴിലാളികള്‍ക്ക് ശമ്പളം കൊടുക്കണം എന്ന് പറഞ്ഞതിനെ തുടര്‍ന്ന് കൈരളിയില്‍ നിന്ന് രാജിവെക്കേണ്ടി വന്നിട്ടുണ്ട്. ഗവണ്‍മെന്റ് ജോലി രാജിവെച്ചത് .എം എ ബേബി സഖാവ് പറഞ്ഞിട്ടാണ്. ആദ്യം കൈരളി ടി.വിക്ക് ആവശ്യമുണ്ടായിരുന്നതും കരടായതും എന്നെ ബാധിച്ചിട്ടില്ല .സ്ഥിര വരുമാനവും ജോലിയും പോയതില്‍ സങ്കടപ്പെട്ടിട്ടില്ല പിന്നല്ലെ വല്ലപ്പോഴും ഒരിക്കല്‍ കിട്ടുന്ന സിനിമ.)

Advertisement