Categories

പൃഥ്വിരാജും പാര്‍വതിയും മൊയ്തീനും കാഞ്ചനയുമായി വെള്ളിത്തിരയിലേക്ക്

prithwiraj-and-parvathy

ഉടഞ്ഞുപോയ പ്രണയത്തിന്റെ പ്രതീകങ്ങളായ മൊയ്തീനും കാഞ്ചനയും വെള്ളിത്തിരയിലെത്തുമ്പോള്‍ അവര്‍ക്ക് ജീവനേകുന്നത് പൃഥ്വിരാജും പാര്‍വതി മേനോനും.

1960 കളില്‍ ജാതിയുടെ മതില്‍ക്കെട്ടുകള്‍ പൊളിച്ചുമാറ്റി അവരുടെ പ്രണയം പൂത്തുതളിര്‍ത്തെങ്കിലും ഒരിക്കലും ഒരുമിക്കാന്‍ അവര്‍ക്ക് വിധിയില്ലായിരുന്നു. 25 വര്‍ഷം വീട്ടുതടങ്കലില്‍ കാഞ്ചന കഴിഞ്ഞപ്പോഴും മനസില്‍ മൊയ്തീന്‍ മാത്രമായിരുന്നു.

ഒടുവില്‍ 1982ല്‍ മരണത്തിന്റെ കയത്തിലേക്ക് മൊയ്തീന്‍ മറഞ്ഞുപോയെങ്കിലും ഭാര്യയല്ലാത്ത കാഞ്ചന മൊയ്തീന്റെ വിധവയായി. ഇൗ 74ാം വയസിലും അവര്‍ അങ്ങനെ തന്നെ ജീവിക്കുന്നു.

ആ പ്രണയത്തിന്റെയും വിരഹത്തിന്റെയും കഥയാണ് ‘എന്ന് നിന്റെ മൊയ്തീന്‍ എന്ന പേരില്‍ സിനിമയാകുന്നത്. പൃഥ്വിരാജിനും പാര്‍വതി മേനോനുമൊപ്പം ചിത്രത്തില്‍ മലയാളത്തിലെ പ്രമുഖ താരങ്ങളും അണിനിരക്കുന്നുണ്ട്.

ന്യൂട്ടണ്‍ മൂവീസിന്റെ ബാനറില്‍ സുരേഷ് രാജ്, ബിനോയ് ശങ്കരത്ത് എന്നീ അമേരിക്കന്‍ മലയാളികളാണ്  ചിത്രം നിര്‍മിക്കുന്നത്.

അഞ്ചുവര്‍ഷത്തെ ഗവേഷണത്തിനൊടുവിലാണ് ആര്‍.എസ്. വിമല്‍ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രം ഒരുങ്ങുന്നത്.

ജലംകൊണ്ട് മുറിവേറ്റവള്‍ എന്ന ഡോക്യുമെന്ററിയിലൂടെ മൊയ്തീന്റെയും കാഞ്ചനയുടെയും പ്രണയകഥ പറഞ്ഞ വിമലിന് ഏറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിരുന്നു.

Tagged with: |