മുംബൈ: മലയാളി താരം പാര്‍വതി ആദ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രം ഖരീബ് ഖരീബ് സിംഗിളിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. ഇര്‍ഫാന്‍ ഖാന്‍ നായകനാകുന്ന ചിത്രം സംവിധാനം ചെയ്യുന്നത് തനൂജ ചന്ദ്രയാണ്.

രാജസ്ഥാനിലെ ബിക്കനീറിലായിരുന്നു ചിത്രത്തിന്റെ ഷൂട്ടിങ്. ഒരു റോഡ് യാത്രയില്‍ കണ്ടുമുട്ടുന്നവര്‍ പ്രണയത്തിലാകുന്നതും തുടര്‍ന്നുണ്ടാകുന്ന സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം.


Also Read: സൈനികനായി അല്ലു അര്‍ജുന്റെ പുതിയ ചിത്രം ‘നാ പേരു സൂര്യ’; ചിത്രീകരണം തുടങ്ങിയത് അമേരിക്കയിലെ കഠിന പരിശീലനത്തിന് ശേഷം


പ്രണയവും കോമഡിയും ചേര്‍ന്നുള്ള സിനിമയാണ് ഖരീബ് ഖരീബ് സിംഗിളെന്നാണ് ട്രെയിലര്‍ സൂചിപ്പിക്കുന്നത്. പതിനൊന്ന് വര്‍ഷത്തെ ഇടവേളയ്ക്കുശേഷമാണ് തനൂജ സിനിമ സംവിധാനം ചെയ്യുന്നത്.

നവംബര്‍ 10 നാണ് ചിത്രത്തിന്റെ റിലീസ്.