കൊച്ചി: മലയാളത്തിന്റെ പ്രിയപ്പെട്ട നടി പാര്‍വ്വതി തിരിച്ചുവരുന്നു. സിനിമയിലേക്കല്ല, നൃത്ത വേദിയിലേക്ക്. പാര്‍വതിയുടെ രണ്ടാം അരങ്ങേറ്റം ഞായറാഴ്ച ചോറ്റാനിക്കര ക്ഷേത്രത്തില്‍ നടന്നു.

പാര്‍വതിയുടെ നൃത്തിത്തിനു മുന്‍പ് ജയറാമിന്റെ നേതൃത്വത്തില്‍ ചെണ്ട മേളം നടന്നു. വൈകുന്നേരം 6.30ന് ദീപാരാധനയ്ക്കു ശേഷം നടതുറന്നപ്പോഴായിരുന്നു ജയറാമിന്റെ ചെണ്ടമേളം. തുടര്‍ന്ന് 7.30ന് പാര്‍വതിയുടെ മോഹിനിയാട്ടം നടന്നു. ഗണപതി സ്തുതി, ചൊല്‍ക്കെട്ട്, ദേവീസ്തുതി, കൃഷ്ണസ്തുതി എന്നിവയാണ് പാര്‍വതി അവതരിപ്പിച്ചത്.

Subscribe Us:

കലമാണ്ഡലം ക്ഷേമാവതിയുടെ ശിഷ്യത്വത്തിലാണ് പാര്‍വ്വതി നൃത്തം അഭ്യസിക്കുന്നത്.