എഡിറ്റര്‍
എഡിറ്റര്‍
ഒറ്റപ്പാലം നഗരസഭാ അധ്യക്ഷയായി പാറുക്കുട്ടി വിജയിച്ചു
എഡിറ്റര്‍
Wednesday 16th May 2012 12:33pm

ഒറ്റപ്പാലം:  ഒറ്റപ്പാലം നഗരസഭയില്‍ കോണ്‍ഗ്രസ് വിമത പി. പാറുക്കുട്ടി അധ്യക്ഷയായി വിജയിച്ചു. സി.പി.ഐ.എം പിന്തുണയോടെയാണ് പാറുക്കുട്ടി വിജയിച്ചത്. 36 അംഗ കൗണ്‍സിലില്‍ 19 വോട്ടുകള്‍ നേടിയാണ് പാറുക്കുട്ടി വിജയിച്ചത്.

അവിശ്വാസത്തിലൂടെ പുറത്തായ റാണി ജോസിനെയാണ് യു.ഡി.എഫ് മത്സരിപ്പിച്ചത്. നാല് അംഗങ്ങളുളള ബി.ജെ.പിയുടെ സ്ഥാനാര്‍ഥിയായി പാര്‍വതിയും രംഗത്തുണ്ടായിരുന്നു. അവിശ്വാസത്തിലൂടെ യു.ഡി.എഫിന് ഭരണം നഷ്ടമായ നഗരസഭയാണ് ഒറ്റപ്പാലം.

കൗണ്‍സിലിലെ 16 സി.പി.ഐ.എം അംഗങ്ങളും പാറുക്കുട്ടിയെ പിന്തുണയ്ക്കുകയായിരുന്നു.  സി.പി.ഐ.എം അവതരിപ്പിച്ച അവിശ്വാസത്തെ പാറുക്കുട്ടി, എസ് ശെല്‍വന്‍, കെ. ബാബു എന്നിവര്‍ പിന്തുണച്ചതോടെയാണ് യുഡിഎഫിന് നഗരസഭയില്‍ ഭരണം നഷ്ടമായത്.

Advertisement